ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കായി രണ്ട് നൂതന സംരംഭങ്ങൾ പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്.
AI സ്റ്റാർട്ടപ്പുകളെ ലക്ഷ്യമിട്ട് Microsoft AI Innovate ഇനിഷ്യേറ്റിവിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചു. ബിസിനസ്സ് നവീകരണം,സാമൂഹിക സംരംഭകത്വം,സുസ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഡിജിറ്റൽ സൊല്യൂഷനുകൾ സൃഷ്ടിക്കുന്നതിനും ഡെവലപ്പർമാർക്ക് റിസോഴ്സും സപ്പോർട്ടും നൽകുന്നതിനും ഒരു ഹാക്കത്തോണും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ സേവനങ്ങളും ആപ്ലിക്കേഷനുകളും നൽകുന്ന സോഫ്റ്റ്വെയർ-ആസ്-എ-സർവീസ് (SaaS) സ്റ്റാർട്ടപ്പുകളിൽ നിന്ന്മൈക്രോസോഫ്റ്റ് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. SaaS Insider പിന്തുണയ്ക്കുന്ന ഈ സംരംഭം, സ്റ്റാർട്ടപ്പുകളെ അവരുടെ പ്രവർത്തനങ്ങൾ സ്കെയിൽ ചെയ്യാനും കൂടുതൽ നവീകരണങ്ങൾ നടത്താനും വ്യവസായ വൈദഗ്ധ്യം വളർത്തിയെടുക്കാനും സഹായിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.10-ആഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയിൽ, സ്റ്റാർട്ടപ്പുകൾ അവരുടെ AI മോഡലുകൾ നിർമ്മിക്കുന്നതിന് മൈക്രോസോഫ്റ്റിന്റെ എഞ്ചിനീയറിംഗ്, പ്രൊഡക്ട് ടീമുകളുമായി പങ്കാളികളാകും. കൂടാതെ, അവർക്ക് മൈക്രോസോഫ്റ്റ് വിദഗ്ധരുമായി പ്രവർത്തിക്കാനും മെന്റർഷിപ്പും നൈപുണ്യ പരിശീലന അവസരങ്ങളും നേടാനും കഴിയും.
തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾക്ക് ഓപ്പൺ എഐ പ്രിവ്യൂവും ക്രെഡിറ്റുകളും ലഭിക്കുന്നു. ഡൈവ് സെഷനുകളിലേക്കും വിദഗ്ധരിൽ നിന്നുള്ള AI മാസ്റ്റർക്ലാസുകളിലേക്കും പ്രവേശനം, സ്റ്റാർട്ടപ്പ് ഫൗണ്ടർമാരുടെയും വ്യവസായ പ്രമുഖരുടെയും മെന്റർഷിപ്പ്, സ്കില്ലിംഗ് സർട്ടിഫിക്കേഷൻ അവസരങ്ങളും ലഭ്യമാകും. ഫിൻടെക്, മാനുഫാക്ചറിംഗ്, ലോജിസ്റ്റിക്സ് മേഖലകളിൽ നിന്നുള്ള 16 സ്റ്റാർട്ടപ്പുകളാണ് ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയത്.
കോഡ് ഹാക്കത്തോൺ
ഇന്ത്യയിലെ ഏറ്റവും വലിയ ടെക്ക് കമ്മ്യൂണിറ്റിയായ Techgig-മായി സഹകരിച്ച് അവതരിപ്പിക്കുന്ന, സ്റ്റാർട്ടപ്പുകൾക്കായുള്ള ഹാക്കത്തോൺ, ആശയങ്ങളെ പ്രോട്ടോടൈപ്പുകളാക്കി മാറ്റാൻ ടീമുകളെ ക്ഷണിക്കും. സ്റ്റാർട്ടപ്പുകൾക്ക് മൈക്രോസോഫ്ററ് അസ്യൂർ മാസ്റ്റർക്ലാസുകളും പരിശീലനവും നൽകും. ഷോർട്ട്ലിസ്റ്റ് ചെയ്ത മികച്ച 100 സ്റ്റാർട്ടപ്പുകൾക്ക് പ്രോട്ടോടൈപ്പ് നിർമ്മിക്കുന്നതിന് 300 ഡോളർ മൂല്യമുള്ള Azure ക്രെഡിറ്റുകൾ ലഭിക്കും. മികച്ച 25 സ്റ്റാർട്ടപ്പുകൾക്ക് മൈക്രോസോഫ്റ്റ് ഫോർ സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ് ഹബ് പ്രോഗ്രാമിൽ ചേരാൻ അർഹതയുള്ളപ്പോൾ മികച്ച മൂന്ന് ടീമുകൾക്ക് ക്യാഷ് പ്രൈസുകളും ലഭിക്കും. പരിശീലനത്തിന് മൈക്രോസോഫ്റ്റ് ലേണിലേക്കും സ്റ്റാർട്ടപ്പുകൾക്ക് ആക്സസ് ഉണ്ട്.