ഗുവാഹത്തിയിലെ Ola S1 Pro സ്കൂട്ടർ അപകടത്തിൽ ന്യായീകരണവുമായി ഒല ഇലക്ട്രിക്
അമിത വേഗതയും പരിഭ്രാന്തിയിൽ ബ്രേക്ക് ചവിട്ടയതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കമ്പനിയുടെ അന്വേഷണത്തിലെ കണ്ടെത്തൽ
മണിക്കൂറിൽ 115 കിലോമീറ്റർ വേഗതയിൽ ഏകദേശം 30 മിനിറ്റോളം അപകടത്തിൽ പെട്ടയാൾ അമിതവേഗതയിൽ സ്കൂട്ടർ ഓടിച്ചെന്ന് കമ്പനി കണ്ടെത്തി
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്നും സ്കൂട്ടറിന്റെ കുഴപ്പമല്ലെന്നും കമ്പനി പറയുന്നു
ബ്രേക്കിംഗിൽ തകരാർ ഉണ്ടായെന്നും, വേഗത കുറയുന്നതിന് പകരം Ola S1 Pro അപകടമുണ്ടാക്കുന്ന തരത്തിൽ വേഗത്തിലായെന്നും പരാതിക്കാരൻ വാദിക്കുന്നു
ഒലയുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറായ എസ് 1 പ്രോ, ഉൾപ്പെടെ വിവിധ കമ്പനികളുടെ സ്കൂട്ടറുകൾ അടുത്തിടെ തീപിടിച്ച് നശിച്ചിരുന്നു
തീപിടുത്തത്തിൽ അന്വഷണം നടക്കുകയാണെന്നും റിപ്പോർട്ട് ലഭിച്ചാൽ വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ നടപടി ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു
കമ്പനികൾ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പിഴ ചുമത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു