റെസ്റ്റോറന്റുകളുടെ ബിസിനസ്സ് സ്കെയിലിംഗ്

സൗരഭ് ഗുപ്ത,അനിർബൻ മജുംദാർ, മാനവ് ഗുപ്ത എന്നിവർ ചേർന്ന് ബെംഗളൂരുവിൽ സ്ഥാപിച്ച അർബൻപൈപ്പർ, റെസ്റ്റോറന്റുകളെ അവരുടെ ബിസിനസുകളുടെ പ്രവർത്തനത്തിനും സ്കെയിൽ ചെയ്യാനും സഹായിക്കുന്ന ഒരു ഫുൾ-സ്റ്റാക്ക് റസ്റ്റോറന്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം
ആണ്. അർബൻപൈപ്പർ വഴി, റെസ്റ്റോറന്റുകൾക്ക് എല്ലാ ഫുഡ് അഗ്രഗേറ്റർ ഡാഷ്‌ബോർഡുകളും ഒരൊറ്റ ഡാഷ്‌ബോർഡിലേക്ക് സംയോജിപ്പിക്കാനും അവയുടെ വിൽപ്പന പോയിന്റുമായി ബന്ധിപ്പിക്കാനും കഴിയും.

നിക്ഷേപവുമായി സ്വിഗ്ഗിയും സൊമാറ്റോയും

പ്രമുഖ റെസ്റ്റോറന്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ അർബൻപൈപ്പറിൽ നിക്ഷേപവുമായി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗിയും സൊമാറ്റോയും. Sequoia Capital India, Tiger Global എന്നിവ നയിച്ച സീരീസ് ബി ഫണ്ടിംഗ് റൗണ്ടിൽ 24 മില്യൺ ഡോളർ അർബൻപൈപ്പർ സമാഹരിച്ചു.പങ്കജ് ചദ്ദ(Shyft), ക്യൂർഫുഡ്‌സിന്റെ അങ്കിത് നാഗോരി,ഷിപ്റോക്കറ്റിന്റെ സാഹിൽ ഗോയൽ, വിശേഷ് ഖുറാന തുടങ്ങിയ മറ്റ് പ്രമുഖ എയ്ഞ്ചൽ നിക്ഷേപകരും ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തിരുന്നു.

സജീവമാണ് അർബൻപൈപ്പർ ശൃംഖല

McDonald’s, Pizza Hut, KFC, Subway, Cure Foods, Taco Bell, Rebel Foods, തുടങ്ങിയവ അർബൻപൈപ്പർ പ്ലാറ്റ്ഫോമിന്റെ ഭാഗമാണ്. ഇന്ത്യയിൽ ഓരോ മാസവും നൽകുന്ന എല്ലാ ഓൺലൈൻ ഭക്ഷണ ഓർഡറുകളുടെയും 18 ശതമാനത്തിലധികം അർബൻ പൈപ്പർ പ്രോസസ്സ് ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 10 മടങ്ങ് വളർച്ചയാണ് കമ്പനി കൈവരിച്ചത്. ഉൽപ്പന്ന, എഞ്ചിനീയറിംഗ് ടീമുകളെ സ്കെയിൽ ചെയ്യുന്നതിനും പ്ലാറ്റ്‌ഫോം ശക്തിപ്പെടുത്തുന്നതിനും റെസ്റ്റോറന്റുകളിലേക്ക് കൂടുതൽ സേവനങ്ങൾ പ്രാപ്‌തമാക്കുന്നതിനായി ഓഫറുകൾ വിപുലീകരിക്കുന്നതിനും നിലവിൽ സ്വരൂപിച്ച ഫണ്ട് ഉപയോഗിക്കാനാണ് അർബൻ പൈപ്പർ തീരുമാനിച്ചിരിക്കുന്നത്.

ഭാവി പദ്ധതികളെന്തെല്ലാം?

ഇന്ത്യയും മിഡിൽ ഈസ്റ്റും ഉൾപ്പെടെ എട്ട് രാജ്യങ്ങളിലായി 27,000ലധികം റെസ്റ്റോറന്റുകളുമായി നിലവിൽ അർബൻപൈപ്പർ പ്ലാറ്റ്ഫോം പ്രവർത്തന നിരതമാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പ്ലാറ്റ്‌ഫോമിൽ 2,00,000ത്തിലധികം റസ്‌റ്റോറന്റ് ലൊക്കേഷനുകൾ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യയിലും മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്കൻ മേഖലയിലും യൂറോപ്യൻ യൂണിയനിലും ഉടനീളം കൂടുതൽ മേഖലകളിൽ വ്യാപിപ്പിക്കാൻ അർബൻപൈപ്പർ പദ്ധതിയിടുന്നു.നിലവിൽ ഇത് പ്രതിമാസം 14 ദശലക്ഷം ഓർഡറുകൾ പ്രോസസ്സ് ചെയ്യുന്നു. അടുത്ത വർഷം, ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം നിലവിലെ 150 ൽ നിന്ന് 250 ആയി ഉയർത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version