ക്രിപ്റ്റോകറൻസി സംബന്ധിച്ച് പല രാജ്യങ്ങൾക്കും പല അഭിപ്രായങ്ങളാണ്. എന്നാൽ നിയമങ്ങളാൽ ക്രിപ്റ്റോ നിയന്ത്രിക്കപ്പെടേണ്ടത് അനിവാര്യമാണെന്നത് ഇന്ത്യ ഉൾപ്പെടെയുളള ലോകരാജ്യങ്ങൾ ഏകസ്വരത്തിൽ സമ്മതിക്കുന്നുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ക്രിപ്റ്റോ ബില്യണയേഴ്സിന്റെ സംഖ്യ ലോകവ്യാപകമായി കുതിച്ചുയരുകയാണ്. ലോകമെമ്പാടുമുള്ള നിക്ഷേപകർ ഡിജിറ്റൽ ആസ്തികളിൽ നിക്ഷേപിക്കുന്നതും വർദ്ധിക്കുകയാണ്. കഴിഞ്ഞ വർഷം ക്രിപ്‌റ്റോകറൻസികൾക്ക് ഏററവും പ്രാധാന്യം ലഭിച്ച വർഷമായിരുന്നു. ഫോർബ്സിന്റെ കണക്കിൽ ക്രിപ്‌റ്റോകറൻസിയിൽ നിന്നും ബ്ലോക്ക്‌ചെയിൻ ടെക്‌നോളജിയിൽ നിന്നും പണം സമ്പാദിച്ച 19 ക്രിപ്റ്റോ ബില്യണയേഴ്സാണുളളത്. അവരിൽ 7 പേർ ഈ വർഷം കൂട്ടിച്ചേർക്കപ്പെട്ടു. ലോകത്തിലെ ചില ക്രിപ്റ്റോ കോടീശ്വരൻമാരെ കുറിച്ചറിയാം.

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ബിനാൻസ് സിഇഒയായ Changpeng Zhao ആണ് ഏറ്റവും ധനികനായ ക്രിപ്റ്റോ കോടീശ്വരൻ. ഫോർബ്‌സ് പറയുന്നതനുസരിച്ച്, കമ്പനിയുടെ 70% എങ്കിലും ഷാവോയുടെ ഉടമസ്ഥതയിലുണ്ട്. ബിനാൻസിനു പുറമേ, ഷാവോയുടെ കൈവശം ബിറ്റ്കോയിന്റെയും ബിനാൻസ് ടോക്കണായ ബിഎൻബിയുടെയും ശേഖരമുണ്ട്. 65 ബില്യൺ ഡോളറാണ് Zhaoയുടെ ആസ്തി.

FTX കോ ഫൗണ്ടറും സിഇഒയുമായ Sam Bankman-Fried ആണ് അടുത്ത ക്രിപ്റ്റോ കോടീശ്വരൻ. 30-കാരനായ FTX സിഇഒ ഹോങ്കോങ്ങിൽ നിന്ന് 2021 അവസാനത്തോടെയാണ് കൂടുതൽ ക്രിപ്റ്റോ-സൗഹൃദമായ ബഹാമാസിലേക്ക് മാറിയത്. കമ്പനിയുടെ പകുതിയിലധികവും എഫ്‌ടിഎക്‌സിന്റെ നേറ്റീവ് ടോക്കണായ എഫ്‌ടിടിയുടെ 7 ബില്യൺ ഡോളറിലധികം മൂല്യവും അദ്ദേഹത്തിനുണ്ട്. 24 ബില്യൺ ഡോളറാണ് ആസ്തി.

6.6 ബില്യൺ ഡോളർ ആസ്തിയുളള കോയിൻബേസിന്റെ ഫൗണ്ടറും സിഇഒയുംആയ Brian Armstrong ആണ് അടുത്ത ക്രിപ്റ്റോ കോടീശ്വരൻ. 19 ശതമാനം ഓഹരിയാണ് കോയിൻബേസിൽ Brian Armstrong നുളളത്.

FTX ചീഫ് ടെക്നോളജി ഓഫീസറും കോഫൗണ്ടറുമായ Gary Wang ന് ആസ്തി 5.9 ബില്യൺ ഡോളറാണ്. FTX-ന്റെ നേറ്റീവ് ടോക്കണായ FTT യുടെ 600 മില്യൺ ഡോളറിലധികം മൂല്യമുള്ള ശേഖരമുണ്ട്.FTX ഗ്ലോബൽ ബിസിനസിൽ 16% ഓഹരിയും കയ്യാളുന്നു.

ബ്ലോക്ക്‌ചെയിൻ കമ്പനിയായ റിപ്പിളിന്റെ കോഫൗണ്ടറും എക്‌സിക്യുട്ടീവ് ചെയർമാനുമായ Chris Larsen ന്റെ ആസ്തി 4.3 ബില്യൺ ഡോളറാണ്.
റിപ്പിളിന്റെ XRP ടോക്കൺ നിലവിൽ ലോകത്തിലെ എട്ടാമത്തെ വലിയ ക്രിപ്‌റ്റോകറൻസിയാണ്.

ലോകമെമ്പാടുമുളളതിൽ ഏറ്റവും കൂടുതൽ ക്രിപ്റ്റോ നിക്ഷേപകർ അടുത്ത കാലത്തുണ്ടായത് ഇന്ത്യ, ബ്രസീൽ, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ക്രിപ്‌റ്റോ അഡോപ്ഷൻ കുതിച്ചുയർന്ന മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. മൂന്ന് മാസത്തെ ക്രിപ്റ്റോ അഡോപ്ഷനിൽ ബ്രസീലിനെയും ഹോങ്കോങ്ങിനെയും ഇന്ത്യ മറികടന്നിരുന്നു. മുമ്പെന്നത്തേക്കാളും കൂടുതൽ സ്ത്രീകൾ ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപം നടത്തുന്നുണ്ട്. ഇസ്രായേൽ, ഇന്തോനേഷ്യ, നൈജീരിയ തുടങ്ങിയ വികസ്വര രാജ്യങ്ങളിൽ നിന്നുളള സ്ത്രീകളാണ് ഇപ്പോൾ നിക്ഷേപതത്പരായിട്ടുളളതെന്ന് ചില സർവ്വേ റിപ്പോർട്ടുകൾ പറയുന്നു. യുഎസ്, യൂറോപ്പ് ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിലവിലുള്ള ക്രിപ്‌റ്റോ ഉടമകളിൽ മൂന്നിലൊന്ന് മാത്രമാണ് സ്ത്രീകൾ. NFT, മെറ്റാവേർസ്, ഡീസെൻട്രലൈസ്ഡ് ഫിനാൻസ്, ബ്ലോക്ക്ചെയിൻ ഗെയിമിംഗ് എന്നിവയെ ചുറ്റിപ്പറ്റി ക്രിപ്‌റ്റോ ഇക്കോസിസ്റ്റത്തിൽ പണം വാരാൻ ഭാഗ്യാന്വേഷികൾ ഇനിയുമുണ്ടാകും. നിരോധനമോ നിരസിക്കലോ ക്രിപ്റ്റോയെ തളർത്തില്ലെന്നാണ് നിക്ഷേപകരും എക്സ്ചേഞ്ചുകളും ഒരുപോലെ പറയുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version