EV ഫാസ്റ്റ് ചാർജിംഗ്, സാധാരണ ചാർജിംഗിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?

ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് നാൾക്കുനാൾ കൂടി വരികയാണ്. അടുത്ത കാലത്തുണ്ടായ തീപിടുത്തങ്ങളിൽ ആശങ്ക ഉയരുന്നുണ്ടെങ്കിലും അതൊന്നും EV വിൽപനയെ ബാധിക്കുന്നില്ല. ഫോസിൽ ഫ്യുവൽ കാറുകൾക്ക് എന്നും ഒരേ പ്രവർത്തനതലമാണുളളത്.എന്നാൽ EV കൾക്ക് അങ്ങനെയല്ല. ഇലക്ട്രിക് വാഹനങ്ങളിൽ മർമപ്രധാനമായത് ചാർജ്ജിംഗാണ്. ചാർജ്ജിംഗിലും ബാറ്ററി പവറിൽ പോലും മോഡലുകൾ തമ്മിൽ വ്യത്യാസമുണ്ട്. സാധാരണ ചാർജ്ജിംഗും ഫാസ്റ്റ് ചാർജ്ജിംഗുമുണ്ട്.

എന്താണ് EV ഫാസ്റ്റ് ചാർജിംഗ്, ഇത് സാധാരണ ചാർജിംഗിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?

AC ചാർജിംഗ് ഏറ്റവും ലളിതമായതാണ്. മിക്ക വീടുകളിലും ഓഫീസുകളിലും പാർക്കുകളിലും ഷോപ്പിംഗ് പ്ലാസകളിലും ഒരു Level 2 AC ചാർജർ ഉണ്ടാകും. ചാർജർ വാഹനത്തിന്റെ ഓൺബോർഡ് ചാർജറിലേക്ക് AC നൽകുന്നു. തുടർന്നത് DCയാക്കി മാറ്റി ബാറ്ററിയിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.ഈ ചാർജറുകൾ സാധാരണ ഔട്ട്‌ലെറ്റുകളിലും പ്ലഗ് ചെയ്യാവുന്നതാണ്.

Level1 ചാർജിംഗ് 120-വോൾട്ട് ഗാർഹിക ഔട്ട്‌ലെറ്റിൽ പ്ലഗ് ചെയ്യാനാകും. ശരാശരി 250 കിലോമീറ്റർ റേഞ്ച് ഉളള EV ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ 8-12 മണിക്കൂറാണ് എടുക്കുന്നത്. ലെവൽ 2 ചാർജറുകൾക്ക് 208 മുതൽ 240V വൈദ്യുത സപ്ലൈ ആവശ്യമാണ്. സാധാരണയായി വീടുകളിലോ ചാർജിംഗ് സ്റ്റേഷനുകളിലോ ഇൻസ്റ്റാൾ ചെയ്ത വാൾബോക്സ് ചാർജറുകളുടെ രൂപത്തിലാണ് ലെവൽ 2 ചാർജറുകൾ വരുന്നത്. ഒരു ലെവൽ 2 ചാർജറിന് ശരാശരി EV ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 3-8 മണിക്കൂർ എടുക്കും.മിക്ക EV ഉടമകളും വീട്ടിൽ ഇൻസ്റ്റാൾ ചെയ്യാൻ ലെവൽ 2 ചാർജറുകളാണ് തിരഞ്ഞെടുക്കുന്നത്. അവർക്ക് ഗാർഹിക പവർ സപ്ലൈ ഉപയോഗിക്കാനും ലെവൽ 1 ചാർജിംഗിനെക്കാൾ 10 മടങ്ങ് വേഗത്തിൽ വാഹനം ചാർജ് ചെയ്യാനുമാകുമെന്നതാണ് അതിന് കാരണം

മറുവശത്ത് ഡിസി ഫാസ്റ്റ് ചാർജിംഗ് ബാറ്ററിയിലേക്ക് നേരിട്ട് ഡിസി പവർ നൽകുന്നു. ഇത് ചാർജിംഗ് വേഗത വർദ്ധിപ്പിക്കുകയും ചാർജിംഗ് സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. ചാർജിംഗ് സമയം ബാറ്ററിയുടെ വലുപ്പത്തെയും ഡിസ്‌പെൻസർ ഔട്ട്‌പുട്ടിനെയും ആശ്രയിച്ചിരിക്കുന്നു, എന്നാൽ നിലവിൽ ലഭ്യമായ ഡിസി ഫാസ്റ്റ് ചാർജറുകൾ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിലോ അതിൽ താഴെയോ 80 ശതമാനം ചാർജ് നേടാനാകും.പഴയ EV-കൾക്ക് DC യൂണിറ്റുകളിൽ 50kW വരെ മാത്രം ചാർജ് ചെയ്യാനാകുന്ന പരിമിതി ഉണ്ടായിരുന്നു. ആധുനിക EV-കൾക്ക് ആ പരിമിതി ഇല്ല. പോർഷെ ടെയ്‌കാനും ചില ടെസ്‌ല മോഡലുകളും ഉൾപ്പെടെയുളളവ 200 kW-ൽ കൂടുതൽ ചാർജ് ചെയ്യാൻ കഴിവുള്ള ആധുനിക EV മോഡലുകളാണ്. DC ഫാസ്റ്റ് ചാർജറുകൾ വളരെ ചെലവേറിയതായതിനാൽ അവ പൊതുജനങ്ങൾക്ക് ലഭ്യമല്ല. കൂടാതെ, ഒരു ഗാർഹിക സർക്യൂട്ടിനെക്കൾ വലിയ അളവിലുള്ള വൈദ്യുതി വലിച്ചെടുക്കുന്നു. അതുകൊണ്ടാണ് DC ഫാസ്റ്റ് ചാർജർ പൊതു ചാർജിംഗ് സ്റ്റേഷനുകളിൽ മാത്രം കാണപ്പെടുന്നത്.ഇന്ത്യയിൽ, ഡൽഹി, ഗുഡ്ഗാവ്, നോയിഡ, മുംബൈ, പൂനെ, ബാംഗ്ലൂർ, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലെ പബ്ലിക്ചാർജിംഗ് സ്റ്റേഷനുകളിൽ DC ഫാസ്റ്റ് ചാർജിംഗ് ലഭ്യമാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version