പൂനെ തീപിടിത്തത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം പുരോഗമിക്കുമ്പോൾ സ്കൂട്ടറുകൾ തിരികെ വിളിച്ച് ഒല ഇലക്ട്രിക്
1,441 S1 Pro ഇ-സ്കൂട്ടറുകളുടെ ബാച്ച് സ്വമേധയാ തിരിച്ചുവിളിക്കുന്നതായി ഒല ഇലക്ട്രിക് പ്രഖ്യാപിച്ചു
ഒരു മുൻകൂർ നടപടിയെന്ന നിലയിൽ, ആ പ്രത്യേക ബാച്ചിലെ സ്കൂട്ടറുകളുടെ വിശദമായ പരിശോധന നടത്തുമെന്ന് കമ്പനി അറിയിച്ചു
ബാറ്ററി പായ്ക്കിലെ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും ഇന്ത്യയ്ക്കായി ഏറ്റവും പുതിയ മാനദണ്ഡമായ AIS 156, പരീക്ഷിച്ചിട്ടുണ്ടെന്നും കമ്പനി പറഞ്ഞു
ബാറ്ററി പായ്ക്ക് യൂറോപ്യൻ സ്റ്റാൻഡേർഡ് ECE 136 136-നും അനുസൃതമായിരുന്നുവെന്നും പ്രസ്താവനയിൽ ഒല അറിയിച്ചു
തീപിടിത്തത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം തുടരുന്നതിനിടെ, പ്രാഥമിക വിലയിരുത്തലിൽ സംഭവം ഒറ്റപ്പെട്ടതാണെന്ന് ഒല പ്രതികരിച്ചു
മാർച്ച് 26-ന് പൂനെയിലുണ്ടായ തീപിടിത്തത്തിന്റെ മൂലകാരണം കണ്ടെത്താൻ കമ്പനി നേരിട്ട് മികച്ച ഏജൻസികളെ ചുമതലപ്പെടുത്തിയതായി
സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു
സുരക്ഷയാണ് ആദ്യ പരിഗണനയെന്നും ഇ-സ്കൂട്ടർ തിരിച്ചുവിളിയുടെ ലക്ഷ്യം മൂലകാരണം പരിഹരിക്കുക എന്നതാണെന്നും ഭവിഷ് അഗർവാൾ വ്യക്തമാക്കി
പ്യുവർ ഇവി, ഒകിനാവ എന്നിവയും സ്കൂട്ടർ ബാച്ചുകൾ തിരികെ വിളിച്ചിരുന്നു