അന്വേഷണം പുരോഗമിക്കുമ്പോൾ സ്കൂട്ടറുകൾ തിരികെ വിളിച്ച് Ola Electric

പൂനെ തീപിടിത്തത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം പുരോഗമിക്കുമ്പോൾ സ്കൂട്ടറുകൾ തിരികെ വിളിച്ച് ഒല ഇലക്ട്രിക്

1,441 S1 Pro ഇ-സ്കൂട്ടറുകളുടെ ബാച്ച് സ്വമേധയാ തിരിച്ചുവിളിക്കുന്നതായി ഒല ഇലക്ട്രിക് പ്രഖ്യാപിച്ചു

ഒരു മുൻകൂർ നടപടിയെന്ന നിലയിൽ, ആ പ്രത്യേക ബാച്ചിലെ സ്കൂട്ടറുകളുടെ വിശദമായ പരിശോധന നടത്തുമെന്ന് കമ്പനി അറിയിച്ചു

ബാറ്ററി പായ്ക്കിലെ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും ഇന്ത്യയ്‌ക്കായി ഏറ്റവും പുതിയ മാനദണ്ഡമായ AIS 156, പരീക്ഷിച്ചിട്ടുണ്ടെന്നും കമ്പനി പറഞ്ഞു

ബാറ്ററി പായ്ക്ക് യൂറോപ്യൻ സ്റ്റാൻഡേർഡ് ECE 136 136-നും അനുസൃതമായിരുന്നുവെന്നും പ്രസ്താവനയിൽ ഒല അറിയിച്ചു

തീപിടിത്തത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം തുടരുന്നതിനിടെ, പ്രാഥമിക വിലയിരുത്തലിൽ സംഭവം ഒറ്റപ്പെട്ടതാണെന്ന് ഒല പ്രതികരിച്ചു

മാർച്ച് 26-ന് പൂനെയിലുണ്ടായ തീപിടിത്തത്തിന്റെ മൂലകാരണം കണ്ടെത്താൻ കമ്പനി നേരിട്ട് മികച്ച ഏജൻസികളെ ചുമതലപ്പെടുത്തിയതായി

സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു

സുരക്ഷയാണ് ആദ്യ പരിഗണനയെന്നും ഇ-സ്കൂട്ടർ തിരിച്ചുവിളിയുടെ ലക്ഷ്യം മൂലകാരണം പരിഹരിക്കുക എന്നതാണെന്നും ഭവിഷ് അഗർവാൾ വ്യക്തമാക്കി

പ്യുവർ ഇവി, ഒകിനാവ എന്നിവയും സ്കൂട്ടർ ബാച്ചുകൾ തിരികെ വിളിച്ചിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version