ഫ്യൂച്ചർ ഗ്രൂപ്പിന്റെ ആസ്തികൾ ഏറ്റെടുക്കുന്നതിനുള്ള 24,713 കോടി രൂപയുടെ കരാർ പിൻവലിക്കുന്നതായി റിലയൻസ് ഇൻഡസ്ട്രീസ്
ഫ്യൂച്ചർ ഗ്രൂപ്പിന്റെ വായ്പാദാതാക്കൾ നിർദ്ദേശത്തെ എതിർത്ത് വോട്ട് ചെയ്തതിനെത്തുടർന്നാണ് കരാർ പിൻവലിക്കാൻ റിലയൻസ് തീരുമാനിച്ചത്
ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് ഓഹരി ഉടമകളും സുരക്ഷിതരല്ലാത്ത വായ്പാദാതാക്കളും അനുകൂലിച്ച് വോട്ട് ചെയ്തു
എന്നാൽ സുരക്ഷിതരായ വായ്പാദാതാക്കൾ ഏറ്റെടുക്കൽ പദ്ധതിക്കെതിരെയാണ് വോട്ട് ചെയ്തത്
റീട്ടെയിൽ, മൊത്തവ്യാപാരം, ലോജിസ്റ്റിക്‌സ്, വെയർഹൗസിങ് വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 19 കമ്പനികളെ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന് വിൽക്കുന്നതിനായിരുന്നു കരാർ
2020 ഓഗസ്റ്റിലായിരുന്നു ഫ്യൂച്ചർ ഗ്രൂപ്പ് ആസ്തികൾ ഏറ്റെടുക്കുന്നതിന് കരാർ പ്രഖ്യാപിച്ചത്
കരാർ പ്രഖ്യാപിച്ചതു മുതൽ കരാറിനെ എതിർത്ത് ആമസോൺ രംഗത്ത് വന്നിരുന്നു, സിംഗപ്പൂരിലും ഇന്ത്യയിലുമായി നിയമപോരാട്ടങ്ങൾ തുടരുകയുമാണ്
2019 ൽ ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡിന്റെ പ്രൊമോട്ടർ സ്ഥാപനമായ ഫ്യൂച്ചർ കൂപ്പൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ ആമസോൺ ഏറ്റെടുത്തിരുന്നു
അന്നത്തെ കരാറിന്റെ ലംഘനമാണ് റിലയൻസ്-ഫ്യൂച്ചർ കരാർ എന്നായിരുന്നു ആമസോണിന്റെ ആരോപണം