LIC IPO പ്രൈസ് ബാൻഡ് ഒരു ഷെയറിന് 902-949 രൂപ ആയി നിശ്ചയിച്ചു
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഹരി വില്പന മെയ് നാലിനാണ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്, മെയ് 9 ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു
മെയ് 12നുളളിൽ പബ്ലിക് ലിസ്റ്റിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ കമ്പനി പുതിയ പേപ്പറുകൾ ഫയൽ ചെയ്യേണ്ടിവരും
പോളിസി ഉടമകൾക്ക് 60 രൂപയും റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും 40 രൂപയും ഇളവ് എൽഐസി വാഗ്ദാനം ചെയ്യും
21,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന IPO രാജ്യത്തെ ഏററവും വലിയ പബ്ലിക് ഇഷ്യുവായിരിക്കും
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനിടയിൽ വിപണിയിലെ ചാഞ്ചാട്ടം കാരണം ഇഷ്യു വലുപ്പം 5%ത്തിൽ നിന്ന് 3.5 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചിരുന്നു
31.6 കോടി ഓഹരികൾ വിറ്റഴിക്കാനായിരുന്നു നേരത്തെ സർക്കാർ ആഗ്രഹിച്ചിരുന്നതെങ്കിലും ഇപ്പോളത് 22 കോടിയാക്കി കുറച്ചു
13 ലക്ഷത്തിലധികം വ്യക്തിഗത ഏജന്റുമാരും 29 കോടി പോളിസി ഉടമകളും എൽഐസിക്കുണ്ട്
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 280 ദശലക്ഷത്തിലധികം പോളിസികളുമായി രാജ്യത്തെ ഇൻഷുറൻസ് മേഖലയിൽ ആധിപത്യം പുലർത്തുന്നു