ബ്യൂട്ടി ആന്റ് ഫാഷൻ റീട്ടെയിലർ ബ്രാൻഡായ നൈക  മൂന്ന് ബ്രാൻഡുകളിൽ നിക്ഷേപം പ്രഖ്യാപിച്ചു – Earth Rhythm, Nudge Wellness, KICA – എന്നിവയിൽ 49.76 കോടി രൂപയാണ്ആകെ നിക്ഷേപം. ക്ലീൻ ബ്യൂട്ടി ബ്രാൻഡായ എർത്ത് റിഥത്തിൽ 18.51 ശതമാനം ഓഹരി 41.65 കോടി രൂപയ്ക്ക് Nykaa ഏറ്റെടുത്തിട്ടുണ്ട്. പുതിയ നിക്ഷേപം സൗന്ദര്യസംരക്ഷണ വിഭാഗത്തിൽ എർത്ത് റിഥത്തിന്റെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയെ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 18.56 കോടി രൂപയായിരുന്നു. ക്ലിനിക്കലി-ഫലപ്രദമായ, സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള ചർമ്മസംരക്ഷണ, ഹെയർകെയർ ബ്രാൻഡിനായുള്ള  ശ്രമങ്ങളുടെ അംഗീകാരമായാണ് ഈ നിക്ഷേപത്തെ എർത്ത്റിഥം സ്ഥാപകയും സിഇഒയുമായ ഹരിണി ശിവകുമാർ വിലയിരുത്തുന്നത്.

ന്യൂട്രാസ്യൂട്ടിക്കൽസ് രംഗത്തേക്കും ചുവടുവെച്ച് Nykaa

നഡ്ജ് വെൽനെസിന്റെ 60 ശതമാനം ഓഹരി 3.6 കോടി രൂപയ്ക്കാണ് Nykaa ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ, Nykaa ന്യൂട്രാസ്യൂട്ടിക്കൽസ്, ഡയറ്ററി സപ്ലിമെന്റ് സ്‌പെയ്‌സിലേക്ക് പ്രവേശിച്ചു. Nykaa ഇ-കൊമേഴ്സ് ബ്യൂട്ടി സിഇഒ അഞ്ചിത് നായർ പറയുന്നതനുസരിച്ച്, പ്ലാറ്റ്‌ഫോമിൽ അതിവേഗം വളരുന്ന വിഭാഗമാണ് ന്യൂട്രാസ്യൂട്ടിക്കൽസ്. 17 മുതൽ 18 ശതമാനം വരെ വളർച്ചയാണ് ഈ വിഭാഗം രേഖപ്പെടുത്തിയിരിക്കുന്നത്. D2C ബ്രാൻഡ് ഇൻകുബേറ്ററായ Onesto Labs നടത്തുന്ന നഡ്ജ് വെൽനെസ്, Nykaa-യുടെ ഒരു അനുബന്ധ സ്ഥാപനമായി മാറുമെന്നാണ് റിപ്പോർട്ടുകൾ.

നിക്ഷേപം അത്‌ലീഷർ ബ്രാൻഡിലും

അതിനിടെ, അത്‌ലീഷർ ബ്രാൻഡായ KICA 4.51 കോടി രൂപയ്ക്ക് Nykaa ഏറ്റെടുത്തു. 2017-ൽ അനീഷ ലാബ്രൂ സ്ഥാപിച്ച ആക്ടീവ് വെയർ ബ്രാൻഡാണ് KICA. നിലവിൽ Nykd, Pipa Bella, Twenty Dresses, RSVP, Gajra Gang, IYKYK, Likha എന്നിവയുള്ള Nykaa ഫാഷന്റെ ബ്രാൻഡുകളുടെ പട്ടികയിൽ KICA ചേരും. കമ്പനി എല്ലാ വലുപ്പത്തിലുമുള്ള ബ്രാൻഡുകളെ സഹായിക്കുകയും അതുല്യമായ ഓഫറുകൾ നൽകുകയും ചെയ്യുമെന്ന് Nykaa സ്ഥാപകയും സിഇഒയുമായ ഫാൽഗുനി നായർ പറയുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version