AirAsia India പൂർണമായും ഏറ്റെടുക്കാൻ Tata ഗ്രൂപ്പ് പദ്ധതിയിടുന്നു

ബെംഗളൂരു ആസ്ഥാനമായ എയർലൈൻസായ AirAsia India പൂർണമായും ഏറ്റെടുക്കാൻ ടാറ്റാഗ്രൂപ്പിന് കീഴിലുളള AIR INDIA പദ്ധതിയിടുന്നു

എയർഏഷ്യ ഇന്ത്യയുടെ 100% ഓഹരികൾ ഏറ്റെടുക്കാൻ ടാറ്റാ ഗ്രൂപ്പ് കോംപറ്റീഷൻ കമ്മിഷന്റെ അനുമതി തേടി

എയർലൈൻ പ്രവർത്തനങ്ങൾ ഏകീകരിക്കാനുള്ള എയർ ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഏറ്റെടുക്കലെന്ന് വിലയിരുത്തുന്നു

83.67 ശതമാനം ഓഹരികളുമായി Tata Sons പ്രൈവറ്റ് ലിമിറ്റഡാണ് എയർഏഷ്യ ഇന്ത്യയുടെ മേജർ സ്റ്റേക്ക് ഹോൾഡർ

ശേഷിക്കുന്ന 16.33% ഓഹരികൾ എയർ ഏഷ്യ ഗ്രൂപ്പിന്റെ ഭാഗമായ എയർഏഷ്യ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന് കീഴിലാണ്

പാസഞ്ചർ ട്രാൻസ്പോർട്ട്, കാർഗോ, ചാർട്ടർ ഫ്ലൈറ്റ് സേവനങ്ങൾ തുടങ്ങിയവയുണ്ടെങ്കിലും എയർഏഷ്യ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര സർവീസുകളില്ല.

എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള താലേസ് പ്രൈവറ്റ് ലിമിറ്റഡ് ജനുവരിയിൽ ഏറ്റെടുത്തിരുന്നു

സിംഗപ്പൂർ എയർലൈൻസുമായുളള സംയുക്തസംരംഭത്തിൽ എയർലൈൻ വിസ്താരയും ടാറ്റ സൺസ് നിയന്ത്രിക്കുന്നുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version