സെർച്ച് റിസൾട്ടുകളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് അനുമതി നൽകി Google. അനാവശ്യമായ ഡയറക്ട് കോൺടാക്ടുകളും ശാരീരിക ഉപദ്രവങ്ങളും തടയുക ലക്ഷ്യമിട്ടാണ് നടപടിയെന്ന് ഗൂഗിൾ. ഈ സൗകര്യം നടപ്പിലാകുന്നതോടെ, ഫോൺ നമ്പർ, ഇമെയിൽ വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ സെർച്ച് റിസൾട്ടുകളിൽ നിന്ന് നീക്കം ചെയ്യാനാകും. ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് നമ്പറുകൾ, മെഡിക്കൽ റെക്കോർഡുകൾ പോലുള്ള രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ മാത്രമാണ് ഈ രീതിയിൽ മുൻപ് നീക്കം ചെയ്തിരുന്നത്. ഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ നീക്കമെന്ന് വിലയിരുത്തുന്നു. ഉപയോക്താവ് അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ, ഒരു ഓട്ടോമേറ്റഡ് ഇമെയിൽ സ്ഥിരീകരണം ലഭിക്കുകയും, ശേഷം Google ഇത് റിവ്യൂ ചെയ്യുകയും ചെയ്യും. നീക്കം ചെയ്യൽ പ്രക്രിയയുടെ ഭാഗമായി, റിവ്യൂ ചെയ്യേണ്ട എല്ലാ വെബ്, ഇമേജ് URL-കളും Googleന് സമർപ്പിക്കണം. ഗവൺമെന്റ് ഫയലുകൾ പോലുള്ള പൊതു വിവരങ്ങളിൽ നിന്ന് പ്രധാനപ്പെട്ടവ നീക്കം ചെയ്യില്ലെന്ന് ഗൂഗിൾ വ്യക്തമാക്കി.
വ്യക്തിവിവരങ്ങൾ കാക്കാൻ Google
സെർച്ച് റിസൾട്ടുകളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്യാൻ Google
By News Desk1 Min Read