പുതിയ ഇലക്ട്രിക് SUV കൺസെപ്റ്റ് Avinya അവതരിപ്പിച്ച് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി

പുതിയ ഇലക്ട്രിക് SUV കൺസെപ്റ്റ് Avinya അവതരിപ്പിച്ച് ടാറ്റ പാസഞ്ചർ ഇലക്ടക്രിക് മൊബിലിറ്റി

30 മിനിട്ടിൽ മിനിമം 500 KM റേഞ്ചാണ് പുതിയ ഇലക്ട്രിക് SUV കൺസെപ്റ്റിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്

2025 ഓടെ പുതിയ EV വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു

നെക്സ്റ്റ് ജനറേഷൻ സ്റ്റൈലിംഗോടെ എത്തുന്ന EV യുടെ പേരായ അവിന്യ സംസ്കൃതത്തിൽ നിന്നാണെടുത്തത്

ഡിസൈനിലും സ്റ്റൈലിലും പ്രകടനത്തിലും പ്രീമിയം ഹാച്ച്ബാക്ക്, MPV,SUV എന്നിവയുടെ ഒരു മിശ്രണമാണ് Avinya

Pure EV GEN 3 ആർക്കിടെക്ചർ പ്ലാറ്റ്ഫോമിലുളള Avinya അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും മികച്ച പെർഫോമൻസും വാഗ്ദാനം ചെയ്യുന്നു

വിശാലമായ ഇന്റീരിയറിലേക്ക് തുറക്കുന്ന ബട്ടർഫ്ലൈ ഡോറുകളാണ് അവിന്യയുടെ മറ്റൊരു സവിശേഷത

ഇലക്ട്രിക് SUV കൺസെപ്റ്റ് Curvv അവതരിപ്പിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുളളിലാണ് ടാറ്റ മറ്റൊരു ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിക്കുന്നത്

Avinya കൺസെപ്റ്റിലൂടെ അത്യാധുനിക സോഫ്‌റ്റ്‌വെയർ – മൊബിലിറ്റി സൊല്യൂഷൻ വാഗ്ദാനം ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് ടാറ്റ സൺസിന്റെയും ടാറ്റ മോട്ടോഴ്‌സിന്റെയും ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു.‌

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version