പുതിയ i4 ഇലക്ട്രിക് സെഡാൻ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു ഇന്ത്യ
iX-ന് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ BMW ബ്രാൻഡഡ് ഇലക്ട്രിക് മോഡലാണ് i4
BMW i4 eDrive40 വേരിയന്റ് കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായാണ് ഇന്ത്യയിലെത്തുക
81.5 kWh ബാറ്ററി പാക്ക് പായ്ക്ക് 330 bhp കരുത്തും 430 Nm torque ഉം ഉത്പാദിപ്പിക്കും
ഒറ്റ ചാർജിൽ 483 കിലോമീറ്ററാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്
BMW i4 ഏകദേശം 10 മിനിറ്റിനുള്ളിൽ 142 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി
ലെവൽ 2 വാൾ-ബോക്സ് ഉപയോഗിച്ച് 8 മണിക്കൂറിനുള്ളിൽ 100 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും
ഇലക്ട്രിക് സെഡാന് 200 kW വരെ DC ഫാസ്റ്റ് ചാർജിംഗ് കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്
iDrive8 സോഫ്റ്റ് വെയറുമായി 12.3 ഇഞ്ച് ഇൻഫർമേഷൻ ഡിസ്പ്ലേയും 14.9 ഇഞ്ച് കൺട്രോൾ സ്ക്രീനും മോഡലിനുണ്ട്
ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ ആർട്ട് ഫെയറിൽ അവതരിപ്പിച്ച മോഡൽ മെയ് 26-നാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്