രാജ്യത്ത് ഇലക്ട്രോണിക് ചിപ്പ് ഇക്കോസിസ്റ്റം പ്രവർത്തിപ്പിക്കുന്നതിന് സോണി, ബിഇഎൽ, ഐഎസ്ആർഒ, ആറ്റോമിക് എനർജി എന്നിവയുമായി കേന്ദ്രം ധാരണാപത്രം ഒപ്പുവച്ചു.
ഇന്ത്യയെ ഒരു സെമികണ്ടക്ടർ ഹബ്ബായി മാറ്റുക ലക്ഷ്യംവെച്ച് സംഘടിപ്പിച്ച സെമിക്കോൺഇന്ത്യ കോൺഫറൻസ് 2022 ലായിരുന്നു ധാരണാപത്രങ്ങൾ ഒപ്പിട്ടത്.
ശക്തി, വേഗ RISC-V പ്രോസസറുകളുടെ നൂതന ഡിസൈനുകൾ വികസിപ്പിക്കുന്നതിന് അടുത്തിടെ ഇന്ത്യ DIR-V പ്രോഗ്രാം പ്രഖ്യാപിച്ചിരുന്നു.
തദ്ദേശീയമായി വികസിപ്പിച്ച ശക്തി,വേഗ RISC-V പ്രോസസ്സേഴ്സിനായി അഞ്ച് ധാരണാപത്രങ്ങളാണ് ഒപ്പുവച്ചത്.
ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ച്, ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റോമിക് എനർജി, ISRO Inertial Systems യൂണിറ്റ് തുടങ്ങിയവയുമായാണ് കരാർ.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും DIR-V VEGA പ്രോസസറും (C-DAC)ഉം തമ്മിലുള്ള ധാരണാപത്രവും ഇതിലുൾപ്പെടുന്നു.
4G/5G, ബ്രോഡ്ബാൻഡ്, IOT/ M2M സൊല്യൂഷനുകൾക്കായി സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സും (C-DOT) DIR-V VEGA പ്രോസസറും (C-DAC) തമ്മിലും ധാരണയായിട്ടുണ്ട്.
ഇന്ത്യയിലെ യൂണികോണുകളുടെ അടുത്ത തരംഗം മൈക്രോപ്രൊസസ്സറുകൾ,ചിപ്പുകൾ എന്നിവയിൽ നിന്നായിരിക്കുമെന്ന് IT & ഇലക്ട്രോണിക്സ് വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.