മാരിടൈം സ്റ്റാർട്ടപ്പുകളിൽ കൊച്ചിൻ ഷിപ്പ്യാർഡ് 50 കോടി രൂപ നിക്ഷേപിക്കുമെന്ന് കേന്ദ്ര തുറമുഖ ഷിപ്പിംഗ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ.
കൊച്ചിൻ ഷിപ്പ്യാർഡ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്റ്റാർട്ടപ്പ് എൻഗേജ്മെന്റ് ഫ്രേംവർക്ക് ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
മാരിടൈം സ്റ്റാർട്ടപ്പുകളെ സാങ്കേതിക,സാമ്പത്തിക,വിപണന മേഖലകളിൽ പിന്തുണയ്ക്കുന്നതിനാണ് സ്റ്റാർട്ടപ്പ് എൻഗേജ്മെന്റ് ഫ്രേംവർക്ക് രൂപം നൽകിയിരിക്കുന്നത്.
യുവാക്കളും കഴിവുറ്റവരുമായ സംരംഭകർക്ക് സമുദ്രമേഖലയിൽ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാൻ കൊച്ചിൻ ഷിപ്പ്യാർഡിന്റെ സാമ്പത്തിക പിന്തുണയോടെ അവസരമൊരുക്കും
രാജ്യത്തെ ആദ്യത്തെ വിമാനവാഹിനിക്കപ്പലിന്റെ നിർമ്മാണം ഉൾപ്പെടെ, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി കൊച്ചിൻ ഷിപ്പ്യാർഡ് നേടിയ നേട്ടങ്ങളെ മന്ത്രി അഭിനന്ദിച്ചു.
സ്റ്റാർട്ട്-അപ്പ് ഇന്ത്യ പോലുളള സംരംഭങ്ങൾ രാജ്യത്ത് നിരവധി സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് സഹായകമായിട്ടുണ്ടെന്ന് സോനോവാൾ പറഞ്ഞു.