ഇന്ത്യയിൽ Ray-Ban branded സ്റ്റോറുകൾക്കായി ഇറ്റലിയിലെ Luxottica ഗ്രൂപ്പുമായി റിലയൻസിന്റെ ചർച്ചകൾ പുരോഗമിക്കുന്നു.
സ്റ്റാൻഡേലോൺ സ്റ്റോറുകൾ, മറ്റ് ഡിപ്പാർട്ട്മെന്റ് ശൃംഖലകളിൽ ഷോപ്പ്-ഇൻ-ഷോപ്പുകൾ, കൗണ്ടറുകൾ എന്നിവ തുറക്കുന്നതിനാണ് പദ്ധതി
ഡീൽ പൂർത്തിയായാൽ ലക്സോട്ടിക്കയുമായുള്ള റിലയൻസിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ പങ്കാളിത്തമാകും ഇത്
സൺഗ്ലാസ് ഹട്ടിന്റെ നിലവിലുള്ള സ്റ്റോറുകളും ഫ്രാഞ്ചൈസി അവകാശവും dlf ബ്രാൻഡ്സിൽ നിന്നും മാർച്ചിൽ റിലയൻസ് സ്വന്തമാക്കിയിരുന്നു.
Prada, Burberry, Versace, Tom Ford എന്നീ ഐവെയർ ലേബലുകൾ ഉൾക്കൊളളുന്ന 80-ലധികം സൺഗ്ലാസ് ഹട്ട് ഔട്ട്ലെറ്റുകൾ ഇതോടെ റിലയൻസിന്റേതായിരുന്നു
100ലധികം മൾട്ടി ബ്രാൻഡ് ഔട്ട്ലെറ്റുകളിലൂടെയാണ് Luxottica നിലവിൽ ഇന്ത്യയിൽ Ray-Ban ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത്
വിൽപ്പനയിലും ഔട്ട്ലെറ്റുകളുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ലറാണ് റിലയൻസ്.