ആപ്പിൾ iPhone 14ന്റെ ലോഞ്ച് വൈകിയേക്കുമെന്ന് സൂചന.
ആപ്പിളിന്റെ ഏറ്റവും വലിയ മാനുഫാക്ച്ചറിംഗ്, അസംബ്ലി ഹബ്ബായ ചൈനയിൽ കോവിഡ് കേസുകളിലുണ്ടായ വർദ്ധനയാണ് കാരണം.
iPhone 14 Max, the iPhone 14 Pro, iPhone 14 Pro Max എന്നിവയുൾപ്പെടെ നാല് പുതിയ ഐഫോൺ മോഡലുകൾ ഈ വർഷം ആപ്പിൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
iPhone 14ന്റെ ലോഞ്ച് എത്രത്തോളം വൈകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സാധാരണയായി എല്ലാ വർഷവും സെപ്റ്റംബർ രണ്ടാം വാരത്തിലാണ് ആപ്പിൾ പുതിയ ഐഫോൺ സീരീസ് പുറത്തിറക്കുന്നത്.
കോവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും ആപ്പിളിന്റെ വിതരണക്കാരെയും വിതരണ ശൃംഖലാ പങ്കാളികളെയും ബാധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സെമി കണ്ടക്ടറുകളുടെ ക്ഷാമവും iPhone 14 നിർമ്മാണത്തെ ബാധിച്ചതായാണ് വിലയിരുത്തൽ.
കോവിഡ് കേസുകളുടെ വർദ്ധന കാരണം വിതരണഫാക്ടറികളിൽ ചിലത് അടച്ചിടുകയും ഉത്പാദനം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.