LIC IPO മേയ് 9 വരെ

രാജ്യം കാത്തുകാത്തിരുന്ന LIC IPO ഓരോ ദിവസവും വാർത്തകളിൽ നിറയുകയാണ്. മികച്ച പ്രതികരണമാണ് രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഐപിഒയ്ക്ക് ലഭിക്കുന്നത്. പതിവിന് വിപരീതമായി ഞായറാഴ്ചയും എല്‍.ഐ.സി. ഐ.പി.ഒയ്ക്കായി അപേക്ഷിക്കാന്‍ അവസരം നൽകിയിരിക്കുകയാണ്. എസ്ബിഐയുടെ എല്ലാ ശാഖകളും ഞായറാഴ്ചയും അപേക്ഷകൾ സ്വീകരിക്കും. മേയ് 9 വരെയാണ് ഇഷ്യുവിന് അപേക്ഷിക്കാവുന്നത്. നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഐപിഒക്ക് ലഭിക്കുന്നത്. എൽഐസിയിലെ റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും ഒരു ഷെയറിന് 45 രൂപയും പോളിസി ഉടമകൾക്ക് 60 രൂപയും പ്രത്യേക ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്ന പബ്ലിക് ഇഷ്യൂവിന് 902-949 രൂപയായി പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുണ്ട്. എൽഐസി ഐപിഒ രണ്ടാം ദിവസം പൂർണ്ണമായും സബ്‌സ്‌ക്രൈബുചെയ്‌തിരുന്നു. പോളിസി ഉടമകൾ 3 തവണ, ജീവനക്കാർ 2.14 തവണ, റീട്ടെയിൽ 0.91 തവണ എന്നിങ്ങനെയായിരുന്നു സബ്സ്ക്രിപ്ഷൻ. യോഗ്യതയുള്ള സ്ഥാപന, സ്ഥാപനേതര നിക്ഷേപകർക്ക് ഐപിഒയുടെ രണ്ടാം ദിവസം യഥാക്രമം 40 ശതമാനം, 46 ശതമാനം സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭിച്ചു.

ലക്ഷ്യം 21,000 കോടി രൂപ

1956-ൽ സ്ഥാപിതമായ രാജ്യത്തെ ഏറ്റവും പഴക്കമുളള ലൈഫ് ഇൻഷുറൻസ് കമ്പനിക്ക് 29 കോടി പോളിസി ഹോൾഡർമാരുടെയും 2 ലക്ഷത്തിലധികം ജീവനക്കാരുടെയും 13 ലക്ഷം ഏജന്റുമാരുടെയും ശൃംഖലയുണ്ട്. 39 ലക്ഷം കോടിയുടെ ആസ്തികൾ ഈ പൊതുമേഖല സ്ഥാപനം കൈകാര്യം ചെയ്യുന്നു. 2021 സെപ്റ്റംബർ 30 വരെയുളള എൽഐസിയുടെ എംബഡഡ് വാല്യു 5.4 ലക്ഷം കോടി രൂപയാണെന്ന് ആക്ച്വറിയൽ സ്ഥാപനമായ മില്ലിമാൻ അഡ്വൈസേഴ്സ് പറയുന്നു.വിപണികളിൽ നിന്ന് ഏകദേശം 21,000 കോടി രൂപ സമാഹരിക്കുന്നതിന് ഐപിഒ വഴി സർക്കാർ അതിന്റെ 3.5 ശതമാനം ഓഹരിയാണ് വിറ്റഴിക്കുന്നത്. 18,300 കോടി രൂപയുടെ IPO അവതരിപ്പിച്ച Paytm ആണ് ഇതുവരെയുളള ഏറ്റവും വലിയ IPO അവതരിപ്പിച്ചത്. കോൾ ഇന്ത്യ ലിമിറ്റഡ് ഏകദേശം 15,500 കോടി രൂപയും റിലയൻസ് പവർ 2008-ൽ 11,700 കോടി രൂപയുടെ IPO യും അവതരിപ്പിച്ചിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version