യൂണികോണിൽ 100

ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായ ഇന്ത്യ ഇപ്പോൾ 100 യൂണികോൺ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നു. യൂണികോണുകളുടെ ആകെ മൂല്യം $332.7 ബില്യൺ ആണ്. നിയോബാങ്ക് സ്റ്റാർട്ടപ്പ്, ഓപ്പൺ ഇന്ത്യയിലെ നൂറാമത്തെ യൂണികോൺ ആയി മാറി.ഒരുബില്യൺ ഡോളറിലധികം മൂല്യമുള്ള സ്റ്റാർട്ടപ്പുകളെയാണ് ‘യൂണികോൺസ്’ എന്ന് വിളിക്കുന്നത്.  2022 ലെ ആദ്യ നാല് മാസങ്ങളിൽ, ഇന്ത്യ 14 യൂണികോണുകൾക്ക് ജന്മം നൽകി, മൊത്തം മൂല്യം 18.9 ബില്യൺ ഡോളറാണ്.

വർഷം തോറും വളരുന്നു

2021 വർഷം യൂണികോണുകളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. മൊത്തം 44 സ്റ്റാർട്ടപ്പുകൾ യൂണികോണായി. ഇന്ത്യയിൽ യൂണികോൺ ആകാൻ ഒരു സ്റ്റാർട്ടപ്പ് എടുക്കുന്ന ഏറ്റവും കുറഞ്ഞതും കൂടിയതുമായ സമയം യഥാക്രമം 6 മാസവും 26 വർഷവുമാണ്. 2016-17 സാമ്പത്തിക വർഷം വരെ, ഓരോ വർഷവും ഏകദേശം ഒരു യൂണികോൺ ചേർക്കപ്പെട്ടിരുന്നു. കഴിഞ്ഞ നാല് വർഷമായി (FY 2017-18 മുതൽ) ഈ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ വർഷവും യൂണികോണുകളുടെ എണ്ണത്തിൽ വർഷം തോറും 66% വളർച്ചയുണ്ടായി.

69,000-ത്തിലധികം സ്റ്റാർട്ടപ്പുകൾ

2016 ജനുവരി 16-ന് സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം ആരംഭിച്ചതിന് ശേഷം, 2022 മെയ് 2 വരെ രാജ്യത്ത് 69,000-ത്തിലധികം സ്റ്റാർട്ടപ്പുകൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 56 വൈവിധ്യമാർന്ന മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നവയാണ ഈ സ്റ്റാർട്ടപ്പുകൾ. 13% ഐടി സേവനങ്ങളിൽ നിന്നും 9% ആരോഗ്യ സംരക്ഷണത്തിൽ നിന്നും ലൈഫ് സയൻസസിൽ നിന്നും 7% വിദ്യാഭ്യാസത്തിൽ നിന്നും 5% പ്രൊഫഷണൽ വാണിജ്യ സേവനങ്ങളിൽ നിന്നും 5% കൃഷിയിൽ നിന്നും 5% ഭക്ഷണ പാനീയങ്ങളിൽ നിന്നുമാണ്. ഇന്ത്യയിലെ 647 ജില്ലകളിലും 36 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇപ്പോൾ സ്റ്റാർട്ടപ്പുകളുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version