ഇന്ത്യയിൽ സബ്സ്ക്രിപ്ഷൻ പേയ്മെന്റുകൾക്കും ആപ്പ് പർച്ചേസുകൾക്കുമായി ഡെബിറ്റ്,ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ സ്വീകരിക്കുന്നത് ആപ്പിൾ നിർത്തലാക്കുന്നു.
ആപ്പ് സ്റ്റോറിൽ നിന്ന് സബ്സ്ക്രൈബ് ചെയ്ത ആപ്പുകൾക്കായി പണമടയ്ക്കുന്നതിന് ഡെബിറ്റ്,ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാനാവില്ല.
iCloud+, Apple Music, Netflix, Amazon Prime വീഡിയോ പോലെയുള്ള സബ്സ്ക്രിപ്ഷനുകൾക്ക് ബാധകമാണ്.
ഇതോടെ, നെറ്റ്ബാങ്കിംഗ്, യുപിഐ, ആപ്പിൾ ഐഡി ബാലൻസ് എന്നിവ മാത്രമാണ് ഇന്ത്യയിൽ ആപ്പിൾ പേയ്മെന്റുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന മൂന്ന് ഓപ്ഷനുകൾ.
2021ൽ പ്രാബല്യത്തിൽ വന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഓട്ടോ-ഡെബിറ്റ് റെഗുലേഷനെ തുടർന്നാണ് ആപ്പിൾ, പോളിസിയിൽ മാറ്റം വരുത്തിയത്.
അതിനുശേഷം ആവർത്തിച്ചുള്ള എല്ലാ ഓൺലൈൻ ഇടപാടുകളും തടസ്സപ്പെട്ടിരുന്നു.
ക്രെഡിറ്റ്,ഡെബിറ്റ് കാർഡുകൾ വഴി ആവർത്തിച്ചുള്ള പേയ്മെന്റുകൾ സ്വീകരിക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ പരിമിതപ്പെടുത്തുകയാണ്
RBIയുടെ ഓട്ടോ-ഡെബിറ്റ് റെഗുലേഷൻ ലക്ഷ്യംവെയ്ക്കുന്നത്.
റെഗുലേഷൻ പ്രകാരം,പർച്ചേസുകൾക്കായി സ്വന്തം ഐഡികൾ അനുവദിക്കുന്ന ആപ്പിൾ പോലുള്ള കമ്പനികൾ കസ്റ്റമർ കാർഡുകൾക്കായി ഒരു ഇ-മാൻഡേറ്റ് തയ്യാറാക്കണം.
മാത്രമല്ല, 5,000 രൂപയ്ക്ക് മുകളിൽ പേയ്മെന്റ് നടത്തുമ്പോഴെല്ലാം ഉപഭോക്താവിന്റെ സമ്മതം ആവശ്യമായിവരും.