ടെസ്ല സിഇഒ ഇലോൺ മസ്ക്കിന് ഇൻവെസ്റ്റ്മെന്റ് അഡ്വൈസ് നൽകി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദാർ പൂനെവാല
ഇന്ത്യയിൽ നടത്താനാകുന്ന ഏറ്റവും മികച്ച നിക്ഷേപത്തെക്കുറിച്ച് അദാർ പൂനെവാല
ട്വീറ്റ് ചെയ്തു
രാജ്യത്തെ ടെസ്ല കാറുകളുടെ വൻതോതിലുള്ള നിർമ്മാണത്തിൽ നിക്ഷേപം നടത്താനായിരുന്നു നിർദ്ദേശം
ലോകത്തിലെ ഏറ്റവും വലിയ ധനികനും ടെസ്ല ഇങ്കിന്റെ സിഇഒയുമായ ഇലോൺ മസ്കിന് ദി ബോറിംഗ് കമ്പനി, സ്പേസ് എക്സ് എന്നീ മറ്റു രണ്ട് സംരംഭങ്ങളും സ്വന്തമായുണ്ട്
ടെസ്ല തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ നിർമിച്ചാൽ കമ്പനിക്കും നേട്ടമുണ്ടാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ട്വീറ്റ്
വെസ്റ്റ് ബംഗാൾ, തെലങ്കാന,പഞ്ചാബ്, മഹാരാഷ്ട്ര സർക്കാരുകൾ ടെസ്ലയിൽ നിന്ന് ഇതിനോടകം തന്നെ നിക്ഷേപം ക്ഷണിച്ചിട്ടുണ്ട്
ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള ഇറക്കുമതി തീരുവ കൂടുതലായതിനാൽ 2019 മുതൽ ഇന്ത്യൻ വാഹനവിപണിയിലേക്കുള്ള കടന്നുവരവ് ടെസ്ല നീട്ടിക്കൊണ്ടുപോകുകയായിരുന്നു.