ഡ്രോൺ ഗ്രോസറി ഡെലിവറിയുമായി ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ സ്വിഗ്ഗി

ഡ്രോൺ ഗ്രോസറി ഡെലിവറിയുമായി, ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ സ്വിഗ്ഗി

ഡൽഹി എൻസിആറിലും ബെംഗളൂരുവിലും പലചരക്ക് സാധനങ്ങൾക്ക് സ്വിഗ്ഗി, ഡ്രോൺ ഡെലിവറി ട്രയൽ ആരംഭിച്ചു

ഗ്രോസറി ഡെലിവറി ട്രയലുകൾക്കായി ഡ്രോൺ സ്റ്റാർട്ടപ്പ് ഗരുഡ എയ്‌റോസ്‌പേസുമായി സ്വിഗ്ഗി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്

സ്വിഗ്ഗിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇൻസ്റ്റാമാർട്ടിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത പൈലറ്റ് പ്രോജക്ട് വിലയിരുത്തും

പുതിയ പദ്ധതി പ്രകാരം, ഡാർക്ക് സ്റ്റോറുകൾക്കും കോമൺ കസ്റ്റമർ പോയിന്റിനും ഇടയിൽ സാധനങ്ങൾ നിറയ്ക്കാൻ ഡ്രോണുകൾ ഉപയോഗിക്കും

ഒരു ഡെലിവറി പങ്കാളി പിന്നീട് കോമൺ പോയിന്റിൽ നിന്ന് ഓർഡറുകൾ എടുത്ത് ഉപഭോക്താവിന് കൈമാറുമെന്ന് സ്വിഗ്ഗി ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു

നഗരങ്ങൾ കൂടുതൽ തിരക്കേറിയതോടെ ഡെലിവറിയുടെ സമയം കുറയ്ക്കാൻ ഡ്രോണുകൾക്ക് കഴിയുമെന്ന് ഗരുഡ എയ്‌റോസ്‌പേസ് സിഇഒ Agnishwar Jayaprakash പറഞ്ഞു

2024 ഓടെ 1,00,000 മെയ്ഡ് ഇൻ ഇന്ത്യാ ഡ്രോണുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഇന്ത്യൻ ഡ്രോൺ സ്റ്റാർട്ടപ്പാണ് ഗരുഡ എയ്‌റോസ്‌പേസ്

ഗരുഡ എയ്‌റോസ്‌പേസിന്റെ നിർമാണ കേന്ദ്രങ്ങൾ ഗുഡ്ഗാവിലും ചെന്നൈയിലുമാണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version