കൊടുത്ത വാക്ക് ആനന്ദ് മഹീന്ദ്ര പാലിച്ചപ്പോൾ ഇഡ്ഡലി അമ്മയ്ക്ക് സ്വന്തമായത് ഒരു വീട്

രണ്ട് വർഷം മുൻപ് കൊടുത്ത വാക്ക് ആനന്ദ് മഹീന്ദ്ര പാലിച്ചപ്പോൾ ഇഡ്ഡലി അമ്മയ്ക്ക് സ്വന്തമായത് ഒരു വീട്

തമിഴ്‌നാട്ടിൽ ഇഡ്ഡലി അമ്മ എന്ന പേരിൽ പ്രശസ്തയായ കമലത്താളിന് പുതിയ ഹോം കം വർക്ക്‌സ്‌പെയ്‌സാണ് മഹീന്ദ്ര ഗ്രൂപ്പ് നിർമിച്ച് നൽകിയത്

ഇഡ്ഢലി അമ്മയെയും അവരുടെ ജോലിയെയും പിന്തുണയ്ക്കാൻ കഴിയുന്നത് അനുഗ്രഹമാണെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു

സമയബന്ധിതമായി വീട് നിർമാണം പൂർത്തിയാക്കിയതിന് തന്റെ ടീമിനും ആനന്ദ് മഹീന്ദ്ര നന്ദി അറിയിച്ചു

37 വർഷമായി വെറും 1 രൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും ചട്നിയും വിറ്റ കമലത്താൾ എന്ന ഇഡ്‌ലി അമ്മ വൈറലായത് 2019 സെപ്റ്റംബറിൽ ആയിരുന്നു

ഒരു വിറകടുപ്പിൽ ഇഡ്ഡലി ഉണ്ടാക്കി തുച്ഛമായ വിലയ്ക്ക് വിൽക്കുന്ന കമലത്താളിന്റ വീഡിയോ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു

കമലത്താളിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അറിഞ്ഞതോടെ സ്വന്തമായി പുതിയ ഹോം കം വർക്ക്‌സ്‌പെയ്‌സ് നൽകുമെന്ന് ആനന്ദ് മഹീന്ദ്ര അന്ന് പ്രഖ്യാപിച്ചിരുന്നു

ആദ്യം ഒരു എൽപിജി ബർണറാണ് ആനന്ദ് മഹീന്ദ്ര വാഗ്ദാനം ചെയ്തത്

മഹീന്ദ്രയുടെ വൈറൽ ട്വീറ്റിന് പിന്നാലെ ഭാരത് ഗ്യാസ് പുതിയ എൽപിജി കണക്ഷനും നൽകി

തമിഴ്നാട്ടിലെ വടിവേലംപാളയത്താണ് കമലത്താൾ താമസിക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version