സിംഗപ്പൂർ ആസ്ഥാനമായുള്ള നോർത്ത് വെസ്റ്റ് എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ സ്വന്തമാക്കാൻ എഡ്ടെക് ഡെക്കാകോൺ ബൈജൂസ്
ഉന്നതവിദ്യാഭ്യാസ വിഭാഗത്തിൽ അജയ്യരാകുന്നതിനാണ് നോർത്ത് വെസ്റ്റ് എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ ഏറ്റെടുക്കുന്നത്
പണമായും സ്റ്റോക്കായുമുളള ഇടപാടിൽ നോർത്ത് വെസ്റ്റ് എക്സിക്യൂട്ടീവ് എജ്യുക്കേഷന്റെ മൂല്യം 100 മില്യണിൽ താഴെയാണ്
Mohit Jain, Tamhant Jain, Maitreyi Singhvi എന്നിവർ ചേർന്ന് 2015-ൽ സ്ഥാപിച്ചതാണ് നോർത്ത് വെസ്റ്റ് എക്സിക്യൂട്ടീവ് എജ്യുക്കേഷൻ
Harvard Medical School, Berkeley University of California, Yale School of Management തുടങ്ങിയ ആഗോള സർവകലാശാലകളിൽ നിന്നുള്ള പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു
ബൈജൂസിന്റെ പൂർണ ഉടമസ്ഥതയിലുള്ള അപ്സ്കില്ലിംഗ് പ്ലാറ്റ്ഫോമായ ഗ്രേറ്റ് ലേണിംഗ് വഴിയാണ് ഏറ്റെടുക്കൽ
സിംഗപ്പൂർ ആസ്ഥാനമായുള്ള ഗ്രേറ്റ് ലേണിംഗിന്റെ 100 ശതമാനം ഓഹരികൾ 600 മില്യൺ ഡോളറിന് കഴിഞ്ഞ വർഷമാണ് ബൈജൂസ് ഏറ്റെടുത്തത്
ഉന്നത വിദ്യാഭ്യാസ മേഖലയിൽ 400 മില്യൺ ഡോളർ കൂടി നിക്ഷേപിക്കുമെന്ന് ബൈജൂസ് അന്ന് പ്രഖ്യാപിച്ചിരുന്നു
ഈ വർഷം ആദ്യം, കാമ്പസ് റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമായ Superset വെളിപ്പെടുത്താത്ത തുകയ്ക്ക് ബൈജൂസ് ഏറ്റെടുത്തിരുന്നു