Mercedes-Benz 2022 C-Class ഇന്ത്യയിൽ അവതരിപ്പിക്കുന്നു
നിരവധി മാറ്റങ്ങളോടെയാണ് പുതിയ സി-ക്ലാസ് മെഴ്സിഡസ്-ബെൻസ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്
ഇന്ത്യയിലെ സി-ക്ലാസ് സെഡാന്റെ എക്സ്-ഷോറൂം വില 55 ലക്ഷം മുതൽ 61 ലക്ഷം രൂപ വരെയാണ്
മൂന്ന് വകഭേദങ്ങളിലാണ് കമ്പനി പുതിയ സി-ക്ലാസ് പുറത്തിറക്കിയിരിക്കുന്നത്
പെട്രോൾ മോഡൽ സി 200 ന് 55 ലക്ഷം രൂപയും ഡീസൽ മോഡൽ സി 220 ഡി, 330 ഡി എന്നിവയ്ക്ക് യഥാക്രമം 56 ലക്ഷം രൂപയും 61 ലക്ഷം രൂപയുമാണ് വില
Mercedes-Benz C 200 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് വരുന്നത്, Mercedes-Benz C 220d, 330d എന്നിവയ്ക്ക് 2 ലിറ്റർ ഡീസൽ പവർട്രെയിനുകളാണ്
ഇന്റീരിയർ ലേഔട്ട് പുതിയ എസ്-ക്ലാസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായതിനാൽ 2022 മെഴ്സിഡസ്-ബെൻസ് സി-ക്ലാസിന് ‘baby S-Class’ എന്ന് വിളിപ്പേരുണ്ട്
ഈ മോഡലിന് നാലാം തലമുറ മോഡലിനേക്കാൾ 65 mm നീളവും 10 mm വീതിയും ഉണ്ട്
പോർട്രെയിറ്റ് ശൈലിയിലുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡാഷ്ബോർഡ് ലേഔട്ടുമാണ് ഹൈലൈറ്റ്
11.9 ഇഞ്ച് ടച്ച്സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടു സോൺ ഓട്ടോമാറ്റിക് എസി, 3-ഡി മാപ്പ് നാവിഗേഷൻ, വോയ്സ് അസിസ്റ്റന്റ് സിസ്റ്റം
ബയോമെട്രിക് സ്കാനർ, ആംബിയന്റ് ലൈറ്റിംഗ്, സൺറൂഫ്, തുടങ്ങിയവയോടെയാണ് സെഡാൻ വരുന്നത്
ഈ വർഷം പത്ത് ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കാനാണ് മെഴ്സിഡസ് ബെൻസിന്റെ പദ്ധതി