DC ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ Hyundai ടാറ്റ പവറുമായി കൈ കോർക്കുന്നു

DC ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഹ്യുണ്ടായ് ടാറ്റ പവറുമായി കൈ കോർക്കുന്നു

ഇന്ത്യയിലുടനീളം 34 DC ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും ടാറ്റ പവറും പങ്കാളിത്തത്തിൽ ഏർപ്പെട്ടു

ഹ്യുണ്ടായിയുടെ 34 EVഡീലർഷിപ്പുകളിൽ 60 കിലോവാട്ട് DC ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും

നിലവിൽ രാജ്യത്ത് 29 നഗരങ്ങളിലാണ് 34 EVഡീലർഷിപ്പുകൾ പ്രവർത്തിക്കുന്നത്

വിവിധ ബ്രാൻഡുകളുടെ എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും ഹ്യുണ്ടായ്, Tata Power EZ ചാർജ്ജ് എന്നീ മൊബൈൽ ആപ്പ് വഴി ആക്‌സസ് ചെയ്യാം

ചാർജിംഗ് സ്റ്റേഷനുകൾക്കായുള്ള സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനാകും

ചാർജിംഗ് സെഷനുകൾക്കായി ഓൺലൈനായി എളുപ്പത്തിൽ പണമടയ്ക്കാനും കഴിയും

IONIQ 5-ന്റെ ലോഞ്ചിന് മുന്നോടിയായാണ് EV ഉപഭോക്താക്കൾക്കായി ഹ്യുണ്ടായ് ഒരു എൻഡ്-ടു-എൻഡ് സൊല്യൂഷൻ ഒരുക്കുന്നത്

Share.

Comments are closed.

Exit mobile version