ഗ്ലോബൽ സസ്റ്റൈനബിൾ ഇൻവെസ്റ്റ്മെന്റ് ഫേമായ ലൈറ്റ്‌റോക്കിന്റെ (Lightrock) നേതൃത്വത്തിൽ 322 കോടി രൂപ സമാഹരിച്ചതോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീ-വീലർ ബിസിനസായ ‘മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ്’ (MLMML) യൂണികോൺ പദവി സ്വന്തമാക്കി. പുതിയ നിക്ഷേപത്തോടെ കമ്പനിയുടെ ആകെ മൂല്യം 10,822 കോടി രൂപയായി ഉയർന്നു. നിലവിലുള്ള നിക്ഷേപകരായ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനും (IFC) ഇന്ത്യ-ജപ്പാൻ ഫണ്ടും (IJF) ഈ ഫണ്ടിങ് റൗണ്ടിൽ പങ്കാളികളായിട്ടുണ്ട്.

കഴിഞ്ഞ നാല് വർഷത്തിനിടെ ഇലക്ട്രിക് ത്രീ-വീലർ വിൽപ്പനയിൽ ആറുമടങ്ങ് വർദ്ധനയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. L5 ഇലക്ട്രിക് ത്രീ-വീലർ വിഭാഗത്തിൽ ഏകദേശം 40 ശതമാനം വിപണി വിഹിതമുള്ള മഹീന്ദ്ര, തുടർച്ചയായ നാലാം വർഷവും ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് കൊമേഴ്‌സ്യൽ വെഹിക്കിൾ നിർമ്മാതാക്കളെന്ന പദവി നിലനിർത്തുന്നു. 2031-ഓടെ ഇന്ത്യയിലെ നിരത്തുകളിൽ 1 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

Discover effective digital marketing strategies to increase online visibility, drive targeted web traffic, and boost conversions for your business.

Share.
Leave A Reply

Exit mobile version