ഒഡീഷയിലെ ഭുവനേശ്വറിന് സമീപം ജട്നിയിലെ ഇൻഫോ വാലി-II-ൽ റിസർവ് ബാങ്കിന്റെ (RBI) 169 കോടി രൂപയുടെ ഡാറ്റാ സെന്ററും സൈബർ സുരക്ഷാ പരിശീലന കേന്ദ്രവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 18.55 ഏക്കറിലാണ് കേന്ദ്രം പണിപൂർത്തീകരിച്ചിരിക്കുന്നത്. രാജ്യത്തെ സുപ്രധാന പെയ്മെന്റ്, സെറ്റിൽമെന്റ് സംവിധാനങ്ങൾക്കും മറ്റ് പ്രധാന ആർ.ബി.ഐ സംരംഭങ്ങൾക്കും ഈ ഡാറ്റാ സെന്റർ ആതിഥേയത്വം വഹിക്കുമെന്ന് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളുടെ വ്യാപ്തിയും കാര്യക്ഷമതയും വിശ്വാസ്യതയും മെച്ചപ്പെടുത്താനും, ഇന്ത്യയുടെ സാങ്കേതിക അധിഷ്ഠിത സാമ്പത്തിക മേഖലയ്ക്ക് സുരക്ഷിത അടിത്തറയൊരുക്കാനും ഈ കേന്ദ്രത്തിന് സാധിക്കും.
സൈബർ സുരക്ഷ, എൻ്റർപ്രൈസ് ടെക്നോളജി എന്നീ മേഖലകളിൽ പരിശീലനം, ഗവേഷണം, ശേഷി വർധിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സൈബർ സെക്യൂരിറ്റി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്. സാമ്പത്തിക മേഖലയിലാകെ ഇതിന്റെ പ്രയോജനം ലഭിക്കും.
ആർ.ബി.ഐക്കും വിശാലമായ സാമ്പത്തിക മേഖലയ്ക്കും സുരക്ഷിതവും ഭാവിയെ മുന്നിൽക്കണ്ടുകൊണ്ടുള്ളതുമായ കമ്പ്യൂട്ടിംഗ് ആവാസവ്യവസ്ഥയാണ് ഈ കേന്ദ്രങ്ങളിലൂടെ ഒരുക്കിയിരിക്കുന്നത്.
PM Narendra Modi inaugurates RBI’s ₹169 crore Data Centre and Cyber Security Training Institute in Jatni, Bhubaneswar, to strengthen India’s digital payment infrastructure and cybersecurity capabilities.
