ഇന്ത്യയുടെ മെട്രോ റെയിൽ ശൃംഖല ഉടൻ തന്നെ 2,000 കിലോമീറ്റർ പിന്നിട്ട് ചൈനയ്ക്ക് തൊട്ടുപിന്നിലായി ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മെട്രോ ശൃംഖലയായി മാറുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി ടോഖൻ സാഹു പറഞ്ഞു. 2014-ന് മുമ്പ് കേവലം 5 നഗരങ്ങളിലായി 248 കിലോമീറ്റർ മാത്രമുണ്ടായിരുന്ന ഇന്ത്യയിലെ മെട്രോ ശൃംഖല, നിലവിൽ 26-ലധികം നഗരങ്ങളിലായി 1,185 കിലോമീറ്ററിലധികം വികസിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നിലവിൽ പ്രതിദിനം ഏകദേശം 1.5 കോടി ആളുകളാണ് രാജ്യത്ത് മെട്രോയെ ആശ്രയിക്കുന്നത്. നഗര ഗതാഗതത്തിൽ മെട്രോ നിർണായക പങ്കാണ് വഹിക്കുന്നത്. മറ്റൊരു 1,000 കിലോമീറ്റർ മെട്രോ പാതയുടെ നിർമാണം വിവിധയിടങ്ങളിൽ പുരോഗമിക്കുകയാണ്. താമസിയാതെ തന്നെ ഇന്ത്യ 2,000 കിലോമീറ്റർ എന്ന നാഴികക്കല്ല് പിന്നിടുകയും ലോകത്തെ രണ്ടാമത്തെ വലിയ മെട്രോ ശൃംഖലയായി മാറുകയും ചെയ്യും- മന്ത്രി പറഞ്ഞു. നഗരങ്ങളിലെ വർധിച്ചുവരുന്ന ആവശ്യത്തിനനുസരിച്ച് കേന്ദ്ര സർക്കാർ മെട്രോ കണക്റ്റിവിറ്റി വിപുലീകരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

India is set to cross 2,000 km of metro rail network, becoming the world’s second-largest metro network after China, as announced by Union Minister Tokhan Sahu.

Share.
Leave A Reply

Exit mobile version