കൺസ്യൂമർ ഗുഡ്സ് സെക്ടറിൽ ആധിപത്യം ഉറപ്പിക്കാൻ 5 ബ്രാൻഡുകളെ ഏറ്റെടുക്കുന്നതിന് ചർച്ചകളുമായി ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്
2020-ൽ രൂപീകൃതമായത് മുതൽ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് അതിന്റെ പോർട്ട്‌ഫോളിയോ വിപുലീകരിച്ച് വരികയാണ്
കുപ്പിവെള്ള ബിസിനസായ NourishCo Beverages ലിമിറ്റഡ് പോലുള്ള കമ്പനികളുടെ ഓഹരികളും Soulfull എന്ന ധാന്യ ബ്രാൻഡും ടാറ്റ ഏറ്റെടുത്തിരുന്നു
രാജ്യത്തുടനീളമുള്ള ടാറ്റ സ്റ്റാർബക്സ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളുടെ വിപുലീകരണവും നടത്തുന്നു
26 നഗരങ്ങളിലായി 268 സ്റ്റോറുകളിലേക്ക് എത്തിയ സ്റ്റാർബക്സ് കഴിഞ്ഞ സാമ്പത്തിക വർഷം 50 പുതിയ കഫേകൾ കൂട്ടിച്ചേർത്തു
യുഎസ് കോഫി നിർമാതാവുമായുളള സംയുക്ത സംരംഭത്തിൽ ടാറ്റ, ഇന്ത്യയിൽ 1,000-ലധികം സ്റ്റാർബക്സ് ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നു
ആറ് മാസത്തിനുള്ളിൽ 60 ചെറുകിട പലചരക്ക്, ഗാർഹിക ഉപഭോക്തൃ ഉൽപ്പന്ന ബ്രാൻഡുകൾ വരെ ഏറ്റെടുക്കാൻ പദ്ധതിയിടുന്ന റിലയൻസാണ് ടാറ്റയുടെ മുഖ്യ എതിരാളി
യൂണിലിവർ പോലെയുള്ള നിലവിലുള്ള ആഗോള ഭീമൻമാരിൽ നിന്നും ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് വെല്ലുവിളി നേരിടുന്നു