പുഞ്ചിരിച്ചോ കൈ വീശിയോ പണമടയ്ക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന പേയ്മെന്റ് സംവിധാനവുമായി മാസ്റ്റർകാർഡ്
മാസ്റ്റർകാർഡ് ഉപഭോക്താക്കൾക്ക് ഉടൻ തന്നെ വിരലടയാളമോ മുഖമോ ഉപയോഗിച്ച് പണമടയ്ക്കാൻ കഴിയുമെന്ന് മാസ്റ്റർകാർഡ് അറിയിച്ചു
ബ്രസീലിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ബയോമെട്രിക് പേയ്മെന്റ് സംവിധാനം ആദ്യം നടപ്പിലാക്കുന്നത്
കാർഡോ മൊബൈൽ ടെലിഫോണോ ഇല്ലാതെ ചെക്ക്ഔട്ടിൽ റീഡറിന് മുകളിൽ കൈ വീശിയോ ക്യാമറയിൽ പുഞ്ചിരിച്ചോ പണമടയ്ക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു
ലാറ്റിൻ അമേരിക്ക, കരീബിയൻ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യാ പസഫിക് മേഖലകൾ എന്നിവിടങ്ങളിൽ പൈലറ്റ് പ്രോഗ്രാം ആരംഭിക്കും
എല്ലാ വലുപ്പത്തിലുമുള്ള സ്റ്റോറുകളിൽ പ്രോഗ്രാം ആഗോളതലത്തിൽ അവതരിപ്പിക്കുമെന്ന് മാസ്റ്റർ കാർഡ് അറിയിച്ചു
കോൺടാക്റ്റ്ലെസ് ബയോമെട്രിക് സാങ്കേതികവിദ്യയുടെ വിപണി 2026-ഓടെ 18.6 ബില്യൺ ഡോളറിലെത്തുമെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്