ഫോൺ വിളിക്കുന്നയാളുടെ പേര് സ്ക്രീനിൽ ഫ്ലാഷ് ചെയ്യാൻ സഹായിക്കുന്ന സംവിധാനം ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉടൻ പുറത്തിറക്കുമെന്ന് റിപ്പോർട്ട്
ടെലികോം ഓപ്പറേറ്റർമാരുടെ KYC വിവരങ്ങൾക്ക് അനുസരിച്ചായിരിക്കും കോളറിന്റെ പേര് സ്ക്രീനിൽ തെളിയുന്നത്
ഒരു കോളറിന്റെ പേര് ഫോൺ ബുക്കിൽ സേവ് ചെയ്തിട്ടില്ലെങ്കിൽപ്പോലും സബ്സ്ക്രൈബർക്ക് അത് അറിയാൻ കഴിയും
സ്വീകർത്താക്കൾക്ക് സ്പാമും അനാവശ്യ കോളുകളും ഒഴിവാക്കാനോ ആവശ്യമായ നടപടിക്കായി അതോറിറ്റിയെ അറിയിക്കാനോ കഴിയുമെന്നതാണ് അധിക നേട്ടം
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് ടെലികോം ഓപ്പറേറ്റർമാരുമായി ചർച്ച നടത്തും
വിഷയം നയവുമായി ബന്ധപ്പെട്ടതിനാൽ, അന്തിമ തീരുമാനം ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റേതായിരിക്കും
ഇതുവരെ, നിരവധി നടപടികൾ ഉണ്ടായിട്ടും, അനാവശ്യ വാണിജ്യ കോളുകൾ ഫലപ്രദമായി ഇല്ലാതാക്കാൻ ട്രായ്ക്ക് കഴിഞ്ഞിട്ടില്ല.
നിലവിൽ, ചില ഉപയോക്താക്കൾക്ക് ട്രൂകോളർ പോലുള്ള ആപ്പുകൾ ഉപയോഗിച്ച് കോളർമാരുടെ ഐഡന്റിറ്റി അറിയാൻ കഴിയും
ഡാറ്റ ക്രൗഡ് സോഴ്സ് ആണെന്ന പരിമിതി അത്തരം ആപ്പുകൾക്കുളളതിനാൽ, ഇത് 100% ആധികാരികമാകണമെന്നില്ല
അനാവശ്യ വാണിജ്യ കോളുകൾ ടാർഗെറ്റുചെയ്യുന്നതിന് ട്രായ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും പ്രയോജനപ്പെടുത്താനും സാധ്യതയുണ്ട്