2023ഓടെ ആദ്യ EV ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Stellantis

2023ഓടെ സിട്രോൺ ബ്രാൻഡിന് കീഴിൽ തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം ഇന്ത്യയിൽ അവതരിപ്പിക്കാൻ ആഗോള വാഹന നിർമ്മാതാക്കളായ സ്റ്റെല്ലാന്റിസ് പദ്ധതിയിടുന്നു.

ഫ്രഞ്ച് വാഹന നിർമാതാക്കളായ PSA ഗ്രൂപ്പും ഇറ്റാലിയൻ അമേരിക്കൻ വാഹന നിർമ്മാതാക്കളായ Fiat Chrysler ഓട്ടോമൊബൈൽസും ചേർന്ന സംയുക്ത ബ്രാൻഡാണ് സിട്രോൺ.

157 മുതൽ 165 ഇഞ്ച് വരെ നീളമുള്ള കോം‌പാക്റ്റ് സബ്-ഫോർ മീറ്റർ സെഗ്‌മെന്റ്, സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗങ്ങളിലുള്ള ഇവികൾ ഇന്ത്യയിൽ അവതരിപ്പിക്കും.

പ്രാദേശികവൽക്കരണത്തിലൂടെ കമ്പനിയുടെ വരുമാനം ഇന്ത്യയിൽ അതിവേഗം വളരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സ്റ്റെല്ലാന്റിസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ Carlos Tavares.

നിലവിൽ, ലോകവ്യാപകമായി സ്റ്റെല്ലാന്റിസ് ഏകദേശം 19 EV മോഡലുകൾ വിൽപ്പന നടത്തുന്നുണ്ട്.

അടുത്ത വർഷത്തോടെ ഇത് 32 ആയും 2022 അവസാനത്തോടെ 75 ആയും ഉയർത്താൻ കമ്പനി ലക്ഷ്യമിടുന്നു.

90 ശതമാനം ഇവികളും പ്രാദേശികവൽക്കരണത്തിലൂടെ നിർമ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയിൽ മഹാരാഷ്ട്രയിലെ രഞ്ജൻഗാവ്, തമിഴ്‌നാട്ടിലെ ഹൊസൂർ, തിരുവള്ളൂർ എന്നിവിടങ്ങളിൽ സ്റ്റെല്ലാന്റിസിന് മൂന്ന് നിർമ്മാണ പ്ലാന്റുകളുണ്ട്.

2021ൽ, നാല് പുതിയ ജീപ്പ് മോഡലുകൾ പുറത്തിറക്കിക്കൊണ്ട് ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന് ഏകദേശം 250 മില്യൺ ഡോളറിന്റെ നിക്ഷേപം കമ്പനി പ്രഖ്യാപിച്ചിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version