ഡിജിറ്റൽ സാമ്പത്തിക സേവന സ്ഥാപനമായ പേടിഎമ്മിന്റെ എംഡിയും സിഇഒയുമായി വിജയ് ശേഖർ ശർമ്മ വീണ്ടും നിയമിതനായി. പുനർ നിയമനം 2022 ഡിസംബർ 19 മുതൽ 2027 ഡിസംബർ 18 വരെ നീണ്ടുനിൽക്കുമെന്ന് ഫിൻടെക് കമ്പനി, സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.പേടിഎം സിഎഫ്ഒ Madhur Deoraയെ 2027 മെയ് 19 വരെ, 5 വർഷത്തേയ്ക്ക് കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടറായും പുനർനിയമിച്ചിട്ടുണ്ട്. പേടിഎം ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്ന One97 കമ്മ്യൂണിക്കേഷൻസ്, സംയുക്ത സംരംഭമെന്ന നിലയിൽ ജനറൽ ഇൻഷുറൻസ് കമ്പനി രൂപീകരിച്ചതായും അതിൽ 10 വർഷത്തേക്ക് 950 കോടി രൂപ നിക്ഷേപിക്കാൻ പേടിഎം പ്രതിജ്ഞാബദ്ധമാണെന്നും റിപ്പോർട്ടുകളുണ്ട്. ജോയിന്റ് വെഞ്ച്വർ സ്ഥാപനമായ പേടിഎം ജനറൽ ഇൻഷുറൻസ് ലിമിറ്റഡ് (PGIL) സ്ഥാപിക്കാനുള്ള നിർദ്ദേശം മെയ് 20 ന് ബോർഡ് അംഗീകരിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
പങ്കിടുന്ന ഓഹരികൾ
തുടക്കത്തിൽ, One97 കമ്മ്യൂണിക്കേഷൻസിന് (OCL) PIRL-ൽ 49 ശതമാനം ഓഹരി ഉണ്ടായിരിക്കും, ബാക്കി 51 ശതമാനം ഓഹരികൾ OCL-ന്റെ മാനേജിംഗ് ഡയറക്ടർ വിജയ് ശേഖർ ശർമ്മയുടെ നേതൃത്വത്തിലുള്ള VSS ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (VHPL) ഉടമസ്ഥതയിലായിരിക്കും. നിക്ഷേപത്തിനു ശേഷം, PGIL-ൽ പേടിഎം 74 ശതമാനം ഓഹരികൾ കൈവശം വയ്ക്കുകയും കമ്പനിയിലെ VHPL-ന്റെ ഓഹരി 26 ശതമാനമായി കുറയ്ക്കുകയും ചെയ്യും.Raheja North Queensland Insurance ഏറ്റെടുക്കുന്നതിനുള്ള ഷെയർ പർച്ചേസ് കരാറിലെ ഇടപാടിന് ശേഷമാണ് പേടിഎം ബോർഡിന്റെ നിലവിലെ തീരുമാനം.
ലാഭവും നഷ്ടവും
പേയ്മെന്റ് പ്രോസസ്സിംഗ് ചാർജുകളുടെയും ജീവനക്കാരുടെ ആനുകൂല്യ ചെലവുകളുടെയും വർദ്ധന കാരണം 2022 മാർച്ചിൽ പേടിഎമ്മിനുണ്ടായ നഷ്ടം 761.4 കോടി രൂപയായി വർധിച്ചിരുന്നു.അതേസമയം, 2021ൽ ഇതേ കാലയളവിൽ കമ്പനിയുടെ നഷ്ടം 441.8 കോടി രൂപയായിരുന്നു.ജീവനക്കാരുടെ ചെലവ് 2021 മാർച്ചിലെ 347.8 കോടിയിൽ നിന്ന് ഇരട്ടിയായി 863.4 കോടിയും പേയ്മെന്റ് പ്രോസസ്സിംഗ് ചാർജുകൾ 2022 മാർച്ചിൽ 774.2 കോടി രൂപയുമായി.