മലയാളി ഫുഡ്ടെക് സ്റ്റാർട്ടപ്പായ ട്രൂ എലമെന്റ്സിൽ 54% ഓഹരി  സ്വന്തമാക്കി Marico

മലയാളി ഫുഡ്ടെക് സ്റ്റാർട്ടപ്പായ ട്രൂ എലമെന്റ്സിൽ 54% ഓഹരി സ്വന്തമാക്കി FMCG വമ്പൻ മാരിക്കോ

ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് & സ്നാക്ക്സ് ബ്രാൻഡാാണ് പുനെ ആസ്ഥാനമായ ട്രൂ എലമെന്റ്സ്

മലയാളിയായ ശ്രീജിത്ത് മൂലയിലും പുരു ഗുപ്തയും ചേർന്ന് സ്ഥാപിച്ച ട്രൂ എലമെന്റ്സ് ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിന്റെയും ലഘുഭക്ഷണത്തിന്റെയും -ആദ്യ ഡിജിറ്റൽ ബ്രാൻഡാണ്.

ട്രൂ എലമെന്റ്‌സിന്റെ മാതൃകമ്പനിയായ HW Wellness Solutions,ന്റെ 54% ഓഹരികളും വെളിപ്പെടുത്താത്ത തുകയ്ക്ക് സ്വന്തമാക്കിയതായി മാരിക്കോ അറിയിച്ചു

പ്രൈമറി ഇൻഫ്യൂഷനിലൂടെയും സെക്കന്ററി വാങ്ങലിലൂടെയുമായിരുന്നു ഏറ്റെടുക്കൽ

ട്രൂ എലമെന്റ്സ്, ഹെൽത്തി ഫുഡ് വിഭാഗത്തിൽ മാരിക്കോയുടെ സാന്നിധ്യം വിപുലീകരിക്കുകയും പോർട്ട്‌ഫോളിയോയിൽ പുതിയ ഉല്പന്നങ്ങൾ ചേർക്കുകയും ചെയ്യുമെന്ന് കമ്പനി

പാശ്ചാത്യ പ്രഭാതഭക്ഷണം, ഇന്ത്യൻ പ്രഭാതഭക്ഷണം, ലഘുഭക്ഷണം തുടങ്ങിയ വിഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 70-ലധികം ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി ഇത് വാഗ്ദാനം ചെയ്യുന്നു

True Elements ഉൽപ്പന്നങ്ങൾ 90-ലധികം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും 12,000-ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്

ട്രൂ എലമെന്റ്‌സിന്റെ നിലവിലുള്ള ടീം ബ്രാൻഡ് സ്വതന്ത്രമായി പ്രവർത്തിപ്പിക്കുന്നത് തുടരുമെന്ന് മാരികോ അറിയിച്ചു

സഫോള, ലിവോൺ, ഹെയർ & കെയർ, പാരച്യൂട്ട് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളാണ് മാരികോയുടെ ഉടമസ്ഥതയിലുള്ളത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version