യുവ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണയേകാൻ Meta-Kalaari Capital സഹകരണം

ഇന്ത്യയിലെ യുവ സ്റ്റാർട്ടപ്പുകളുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനായി സക്കർബർഗിന്റെ മെറ്റ, വെൻച്വർ ക്യാപ്പിറ്റൽ സ്ഥാപനമായ കലാരി ക്യാപിറ്റലുമായി സഹകരിക്കുന്നു.

രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം ബിസിനസുകളുടെ വളർച്ചയ്ക്കായി മെറ്റയുടെ VC brand incubator ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് പങ്കാളിത്തം.

ടെക്നോളജി അധിഷ്ഠിതമായ, ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന, വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമാണ് Kalaari Capital.

എഡ്‌ടെക്, സോഷ്യൽ കൊമേഴ്‌സ്, ഗെയിമിംഗ്, ഫിൻടെക് തുടങ്ങിയ മേഖലകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്കായിരിക്കും പിന്തുണ നൽകുക.

ഇതുവരെയായി 90-ലധികം സ്റ്റാർട്ടപ്പുകളെ Kalaari Capital പിന്തുണച്ചിട്ടുണ്ട്.

കലാരി ക്യാപിറ്റലിന്റെ സമീപകാല നിക്ഷേപങ്ങളിൽ ആസ്തേ, ഗാർഡിയൻ ലിങ്ക്, ബോംബെ പ്ലേ, സമോസ പാർട്ടി, ഫാബിൾ, സോക്കറ്റ്
എന്നിവ ഉൾപ്പെടുന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ, Kalaari Capital ഉൾപ്പെടെ 16 വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടുകളുമായി മെറ്റ പങ്കാളിത്തത്തിലേർപ്പെട്ടിരുന്നു.

500-ലധികം ചെറുകിട ബിസിനസുകൾക്ക് അവരുടെ വളർച്ചാ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ വൈദഗ്ധ്യ പരിശീലനവും മെറ്റ നൽകിയിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version