ഗിഗ് എക്കോണമിയുടെ സാധ്യത വളരെ വലുതാണ്.
പല കമ്പനികളും ഫുൾ ടൈം ജോലിക്ക് പുറമേ, പാർട് ടൈം, കോൺട്രാക്ട് , ഫ്രീലാൻസ് ഓപ്ഷനുകൾ നൽകുന്നുണ്ട്. ഇതു കൂടാതെ മികച്ച ടാലന്റുകളെ കണ്ടെത്തി ഹയർ ചെയ്യുന്നവരുമുണ്ട്. ഈ മാർക്കറ്റ് സാധ്യകൾ കണ്ടറിഞ്ഞ് സ്റ്റാർട്ടപ്പ് തുടങ്ങിയ നിരവധി പേരുണ്ട്. ഫ്രീലാൻസേഴ്സിനെയും ബ്രാൻഡുകളെയും ബന്ധിപ്പിക്കുന്ന അഞ്ച് സ്റ്റാർട്ടപ്പുകളെയാണ് ചാനൽ ഐ ആം ഇന്ന് പരിചയപ്പെടുത്തുന്നത്.
1.GigIndia
സാഹിൽ ശർമ്മയും ആദിത്യ ഷിറോളും ചേർന്ന് 2017-ൽ സ്ഥാപിച്ച, പൂനെ ആസ്ഥാനമായുള്ള ബിസിനസ്-ടു-ബിസിനസ് സ്റ്റാർട്ടപ്പാണ് GigIndia, കമ്പനികൾക്ക് ആവശ്യമുള്ള, വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഒരുക്കിയെടുക്കുകയാണ് GigIndia ചെയ്യുന്നത്. കൃത്യമായ റിക്രൂട്ട്മെന്റിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് (എംഎൽ) എന്നിവയെ സ്റ്റാർട്ടപ്പ് പ്രയോജനപ്പെടുത്തുന്നു.ഗിഗ് വർക്കർമാരുടെ നിരീക്ഷണത്തിനും ക്വാളിറ്റി ഉറപ്പുവരുത്തുന്നതിനുമായി ഒരു സ്റ്റാന്റേർഡ് ക്വാളിറ്റി ചെക്ക് മെക്കാനിസത്തിനും GigIndia രൂപം നൽകിയിട്ടുണ്ട്.
കോർപ്പറേറ്റുകളെയും സംരംഭങ്ങളെയും കൂടുതൽ ഉപഭോക്താക്കളെ നേടാൻ സഹായിക്കുക ലക്ഷ്യമിട്ട് അടുത്തിടെ, GigIndia-യെ PhonePe-ഏറ്റെടുത്തിരുന്നു.കൂടാതെ, ക്ലയന്റുകളെ കണ്ടെത്താനും കമ്മ്യൂണിറ്റി കെട്ടിപ്പടുക്കാനും മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും കഴിയുന്ന ഒരു പ്ലാറ്റ്ഫോം നൽകി ഫ്രീലാൻസർമാരെ UniGigs സഹായിക്കുന്നു
2.UniGigs
ധർമേന്ദ്ര അഹൂജയും ഹർഷ് വർധൻ ജെയിനും 2021-ലാണ് ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണിഗിഗ്സ് സ്ഥാപിക്കുന്നത്. ഓൺലൈൻ ബിസിനസ്സുകളെയും സ്റ്റാർട്ടപ്പുകളെയും ഫ്രീലാൻസേഴ്സുമായി ബന്ധിപ്പിക്കുകയാണ് ഈ സ്റ്റാർട്ടപ്പ് ചെയ്യുന്നത്. കൂടാതെ, തങ്ങൾക്കനുയോജ്യമായ ക്ലയന്റുകളെ കണ്ടെത്താനുള്ള ഒരു പ്ലാറ്റ്ഫോം നൽകി ഫ്രീലാൻസർമാരെ UniGigs സഹായിക്കുന്നു.സ്റ്റാർട്ടപ്പ് നെറ്റ്വർക്കിംഗ്,സോഷ്യൽ കൊമേഴ്സ് തുടങ്ങിയ സേവനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.ഫ്രീലാൻസർമാർക്ക് അന്താരാഷ്ട്ര ക്ലയന്റുകളുമായി പ്രവർത്തിക്കാൻ അവസരം നൽകുന്നതിന് ആഗോളതലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും UniGigsന് പദ്ധതിയുണ്ട്.
3.Taskmo
2016-ൽ പ്രശാന്ത് ജനാദ്രിയും നവീൻ രാമചന്ദ്രനും ചേർന്ന് സ്ഥാപിച്ച, ബെംഗളൂരു ആസ്ഥാനമായുള്ള B2B സ്റ്റാർട്ടപ്പായ Taskmo, ഗ്രേ കോളർ പ്രൊഫഷണലുകളെ സ്ക്രീൻ ചെയ്യാനും നിയന്ത്രിക്കാനും പരിശീലിപ്പിക്കാനും വിന്യസിക്കാനും സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നു.
മുൻപ് FeedMyPockets എന്നറിയപ്പെട്ടിരുന്ന Taskmo, വിവിധ തൊഴിലുകളിലേക്കായി ഗിഗ് തൊഴിലാളികളെ നിയമിച്ച് വൻകിട ബിസിനസുകൾ, കോർപ്പറേഷനുകൾ, ബ്രാൻഡുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയെ സഹായിക്കുന്നു.ഇ-കൊമേഴ്സ്, FMCG, റീട്ടെയിൽ, ഫുഡ്ടെക്, വെയർഹൗസിംഗ്, ഇവന്റുകൾ, മാർക്കറ്റിംഗ്, ഹെൽത്ത്കെയർ എന്നിവ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലുള്ള കമ്പനികളുമായി സഹകരിച്ചാണ് Taskmo പ്രവർത്തിക്കുന്നത്.
4.KIWI
ഡൽഹി ആസ്ഥാനമായുള്ള Talent-as-a-Service (TaaS) സ്റ്റാർട്ടപ്പായ KIWI,180 സെക്കൻഡിനുള്ളിൽ ക്ലയന്റുകളേയും ഫ്രീലാൻസർമാരേയും ബന്ധിപ്പിക്കുന്നു. technopreneur ഇമ്രാൻ ലാഡിവാലയും സീരിയൽ സംരംഭകനായ മിഷു അലുവാലിയയും ചേർന്ന് സ്ഥാപിച്ച ഈ സ്റ്റാർട്ടപ്പ്,
ഗ്രാഫിക്സും ഡിസൈൻ, ടെക്നോളജി, ഡിജിറ്റൽ മാർക്കറ്റിംഗ്, ആരോഗ്യം,ഫിറ്റ്നസ് എന്നിവ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ വിദഗ്ധരായ തൊഴിലാളികളുണ്ട്.
5.കൂൾ കന്യാ
2019-ൽ വാൻഷിക ഗോയങ്ക സ്ഥാപിച്ച, മുംബൈ ആസ്ഥാനമായുള്ള കൂൾ കന്യ, സ്ത്രീകൾക്ക് മാത്രമുള്ള ഒരു ഫ്രീലാൻസിംഗ് നെറ്റ് വർക്കിംഗ് പ്ലാറ്റ്ഫോമും കരിയർ കമ്മ്യൂണിറ്റിയുമാണ്.സോഷ്യൽ മീഡിയകളിലേക്കും വെബ്സൈറ്റുകളിലേക്കുമുള്ള കണ്ടന്റ് ക്രിയേഷൻ അവസരങ്ങൾ നൽകുന്ന സ്റ്റാർട്ടപ്പ്, സ്ത്രീകളെ അവർ ഇഷ്ടപ്പെടുന്ന കരിയർ സൃഷ്ടിക്കാൻ സഹായിക്കുന്നു. തൊഴിലവസരങ്ങൾ, കമ്മ്യൂണിറ്റി സപ്പോർട്ട്, ഡയറക്ട് വർക്ക് അഡ്വൈസ് തുടങ്ങിയ സേവനങ്ങൾ നൽകുന്ന സ്റ്റാർട്ടപ്പ്, ഓൺലൈനായും ഓഫ്ലൈനായും പ്രവർത്തിക്കുന്നു.