ലോകവ്യാപകമായുളള സൈബർ കുറ്റകൃത്യങ്ങളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇന്ത്യയുമെന്ന് FBI റിപ്പോർട്ട്
യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ റിപ്പോർട്ട് അനുസരിച്ച്, മൊത്തം സൈബർ കുറ്റകൃത്യങ്ങളിലെ ഇരകളുടെ എണ്ണത്തിൽ ഇന്ത്യ, നാലാമതാണ്
എഫ്ബിഐയുടെ ഇന്റർനെറ്റ് ക്രൈം റിപ്പോർട്ട് 2021 അനുസരിച്ച്, ഇന്ത്യയിൽ 3,131 സൈബർ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്
യുഎസ്, യുകെ എന്നിവിടങ്ങളിൽ ഈ വർഷം ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായത് യഥാക്രമം 466,501പേരും 303,949 പേരുമാണ്
5,788 ഇരകളുമായി കാനഡ മൂന്നാമതും 2,204 ഇരകളുമായി ഓസ്ട്രേലിയ അഞ്ചാമതുമാണ്
ലഭിച്ച പരാതികളിൽ, ransomware, ബിസിനസ് ഇ-മെയിൽ കോംപ്രമൈസ് സ്കീമുകൾ , ക്രിപ്റ്റോകറൻസിയുടെ ക്രിമിനൽ ഉപയോഗം എന്നിവ പ്രധാന സംഭവങ്ങളിൽ ഉൾപ്പെടുന്നു.
ബിസിനസ് ഇ-മെയിൽ കോംപ്രമൈസ്, ബിസിനസുകാരെയും ഫണ്ട് കൈമാറ്റം നടത്തുന്ന വ്യക്തികളെയും ലക്ഷ്യമിടുന്നതാണ്
2021-ൽ ബിറ്റ്കോയിൻ, Ethereum, Litecoin, Ripple പോലുള്ള ക്രിപ്റ്റോകറൻസികളുടെ ഉപയോഗം ഉൾപ്പെട്ട 34,202 പരാതികൾ എഫ്ബിഐയുടെ ഇന്റർനെറ്റ് ക്രൈം കംപ്ലയിന്റ് സെന്റർ ലഭിച്ചിട്ടുണ്ട്