ഓഫീസിൽ വന്ന് 40 മണിക്കൂർ ജോലി ചെയ്യുക അല്ലെങ്കിൽ ടെസ്ല വിടണമെന്ന് ജീവനക്കാരോട് ഇലോൺ മസ്ക്
റിമോട്ട് വർക്കിംഗ് ഇനി സ്വീകാര്യമല്ലെന്ന് ട്വിറ്ററിൽ പ്രചരിക്കുന്ന ഒരു ഇമെയിലിൽ ഇലോൺ മസ്ക്, ജിവനക്കാരോട് വ്യക്തമാക്കി
റിമോട്ട് വർക്കിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ആഴ്ചയിൽ കുറഞ്ഞത് 40 മണിക്കൂറെങ്കിലും ഓഫീസിൽ ഉണ്ടായിരിക്കണം അല്ലെങ്കിൽ ടെസ്ല വിടണം, മസ്ക് എഴുതി
ഫാക്ടറി ജീവനക്കാരോട് ആവശ്യപ്പെടുന്നതിലും കുറഞ്ഞ സമയമാണിതെന്നും മസ്ക് കൂട്ടിച്ചേർത്തു
ഓഫീസിൽ നിന്ന് ജോലി ചെയ്യുന്നത് “പുരാതനമായ ആശയം” ആണെന്ന് കരുതുന്നവരോട് “അവർ മറ്റെവിടെയെങ്കിലും ജോലി ചെയ്യുന്നതായി നടിക്കണം” എന്ന് മസ്ക് മറുപടി നൽകി.
എന്നാൽ ഇ-മെയിൽ സംബന്ധിച്ച് വ്യക്തത വരുത്താൻ ടെസ്ല ഇതുവരെ തയ്യാറായിട്ടില്ല