കാർ നിർമ്മാതാക്കളായ MG Motors, ഓയിൽ കമ്പനിയായ Castrol എന്നിവയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Reliance Industries.
ഇന്ത്യയിലുടനീളം ഇലക്ട്രിക് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പങ്കാളിത്തം.
പങ്കാളിത്തത്തിലൂടെ, കാസ്ട്രോളിന്റെ Auto-service സേവനം വിപുലീകരിക്കാനും, ഇന്ത്യയിലെ EV ചാർജ്ജിംഗ് നെറ്റ് വർക്കിലേക്ക് റിലയൻസിനെ പ്രവേശിപ്പിക്കാനും MG കാറുടമകൾക്ക് വാഹനം ചാർജ്ജ് ചെയ്യാനുമാകും.
ഫോർ വീലർ ഇവികൾ ചാർജജ് ചെയ്യുന്നതിനായി ഓയിൽ കമ്പനിയുടെ ഓട്ടോ സർവീസ് നെറ്റ്വർക്ക് വിപുലീകരിക്കാൻ ജിയോ-ബിപിയും കാസ്ട്രോളും ഒരുമിച്ച് പ്രവർത്തിക്കും.
ഇലക്ട്രിക് കാറുകൾ സർവീസ് ചെയ്യാനുള്ള അവസരം കാസ്ട്രോളിന് പങ്കാളിത്തത്തിലൂടെ ലഭിക്കും.
മുംബൈയിലും ഡൽഹിയിലുമായി രണ്ട് വലിയ ഇവി ചാർജിംഗ് സ്റ്റേഷനുകളാണ് Jio-bp സ്ഥാപിച്ചിട്ടുള്ളത്.
ഇലക്ട്രിക്ക് വാഹനങ്ങളുപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് Jio-bp പൾസ് ആപ്പ് ഉപയോഗിച്ച് Jio-bp-യുടെ Charging network ഉപയോഗിക്കാനാകും.
ഇതാദ്യമായല്ല Jio-bp വാഹന നിർമ്മാതാക്കളുമായി സഹകരിക്കുന്നത്
ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് EV ചാർജിംഗ് സൗകര്യങ്ങൾ നൽകുന്നതിനായി TVS മോട്ടോറുമായുള്ള പങ്കാളിത്തം ഏപ്രിലിൽ തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു.