ലുലു ഗ്രൂപ്പ് ഉത്തർപ്രദേശിൽ 2500 കോടി രൂപ നിക്ഷേപിക്കുന്നു

മൂന്ന് പുതിയ പദ്ധതികളിലായിട്ടാണ് അബുദാബി ആസ്ഥാനമായ ഗ്രൂപ്പ് ഉത്തർപ്രദേശിൽ രണ്ടാംഘട്ട നിക്ഷേപം നടത്തുന്നത്

വാരണാസിയിലും പ്രയാഗ്‌രാജിലും ലുലു മാളും ഗ്രേറ്റർ നോയിഡയിൽ ലുലു ഫുഡ് പ്രോസസിങ് ഹബ്ബും സ്ഥാപിക്കും

ലക്നൗവിൽ നടന്ന മൂന്നാമത് നിക്ഷേപ സമ്മിറ്റിലാണ് ലുലു ഗ്രൂപ്പിന്റെ പ്രഖ്യാപനം

പുതിയ പ്രോജക്ടുകൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തീയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഉത്തർപ്രദേശിൽ നടപ്പാക്കുന്ന മികച്ച വികസന സംരംഭങ്ങളെ യൂസഫലി പ്രശംസിച്ചു

ലുലു ഗ്രൂപ്പ് ഇതിനകം 2000 കോടി രൂപ മുതൽമുടക്കിൽ ലഖ്‌നൗവിലെ ലുലു മാൾ പൂർത്തിയാക്കിയിരുന്നു

Share.

Comments are closed.

Exit mobile version