10 മിനുറ്റിൽ മദ്യം വീട്ടിലെത്തിക്കും ഈ സ്റ്റാർട്ടപ്, Booozie കേരളത്തിന് മാതൃകയാകുമോ?

വെറും പത്ത് മിനുറ്റിൽ ലിക്കർ വീട്ടിൽ എത്തിക്കുന്ന ബിസിനസ്സുമായി ഒരു സ്റ്റാർട്ടപ് രംഗത്ത്.

Booozie എന്ന സ്റ്റാർട്ടപ്പാണ് ഓൺലൈൻ മദ്യ സർവ്വീസ് തുടങ്ങിയത്. ഹൈദരാബാദിലെ Innovent Technologies Private Limited ആണ് ബൂസി എന്ന സ്റ്റാർട്ടപ്പിന് പിന്നൽ.

ഫുഡിനേക്കാൾ വേഗത്തിൽ മദ്യം എത്തിക്കുമെന്നതാണ് സ്റ്റാർട്ടപ്പിന്റെ അവകാശവാദം.

ഇന്ത്യയിൽ ആദ്യമെന്ന അവകാശവാദവുമായാണ് സ്റ്റാർട്ടപ് 10 മിനിറ്റിനുള്ളിൽ മദ്യം വാഗ്ദാനം ചെയ്യുന്നത്.

ഓൺലൈനിൽ മദ്യം വീട്ടിലെത്തിക്കുന്ന പ്ലാറ്റ്ഫോമുകൾ ഉണ്ടെങ്കിലും 10 മിനുറ്റിനുള്ളിൽ സെർവ്വ് ചെയ്യുെമന്നത് ഇതാദ്യമാണ്.

AI സാങ്കേതിക വിദ്യ ഉപയോഗിച്ച് മദ്യം ഓർ‍ഡർ ചെയ്ത ആളുടെ തൊട്ടടുത്തുള്ള ഔട്ട്ലെറ്റിൽ നിന്ന് ലിക്കർ എത്തിക്കുന്ന സംവിധാനമാണ് സ്റ്റാർട്ടപ് ഒരുക്കുന്നത്.

B2B logistics management പ്ലാറ്റ്ഫോം വഴിയായതിനാൽ മിതമായ ഡെലിവറി ചാർജ്ജ് മാത്രം ഈടാക്കി മദ്യം വീട്ടിലെത്തിക്കുമെന്നും Booozie സ്റ്റാർട്ടപ് പറയുന്നു.

കൊൽക്കത്തയിൽ ആണ് തുടക്കത്തിൽ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്.

വർദ്ധിച്ചുവരുന്ന കൺസ്യൂമർ ഡിമാന്റ് പരിഗണിച്ചാണ് West Bengal സർക്കാർ ഇത്തരമൊരു സംരംഭത്തിന് അനുമതി നൽകിയത്

Share.

Comments are closed.

Exit mobile version