ട്വിറ്റർ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട 44 ബില്യൺ ഡോളർ ഇടപാടിൽ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി Elon Musk
യൂസർ ബേസിനെ കുറിച്ച് അറിയാനുള്ള തന്റെ അഭ്യർത്ഥനകളെ ട്വിറ്റർ തടയുകയാണെന്ന് മസ്ക്ക് ആരോപിച്ചു.
വിഷയത്തിൽ പ്രതികരിക്കാൻ ട്വിറ്ററിന് ജൂൺ 27 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
റെഗുലേറ്റർമാർക്ക് സമർപ്പിച്ച ഒരു കത്തിൽ, സ്പാം അക്കൗണ്ടുകൾ പരിശോധിക്കാൻ തനിക്ക് അർഹതയുണ്ടെന്നും മസ്ക്ക് വ്യക്തമാക്കുന്നു.
പരസ്യമായി റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ വളരെ വലിയ പങ്ക് സ്പാമും വ്യാജ അക്കൗണ്ടുകളും ട്വിറ്ററിലുണ്ടെന്ന് വിമർശനം.
വാർത്ത വന്നതോടെ, ട്വിറ്ററിന്റെ ഓഹരികൾ 3% ഇടിഞ്ഞ് 39 ഡോളറിന് താഴെയെത്തിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.