കാസർകോട്, റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ
സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ദ്വിദിന റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് 2.0 സംഘടിപ്പിക്കുന്നത്
ജൂൺ 11, 12 തീയതികളിൽ നടക്കുന്ന ഉച്ചകോടിയുടെ പ്രമേയം ‘ഗ്രാമീണ ഇന്ത്യയുടെ വളർച്ചയ്ക്ക് സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താം’ എന്നതായിരിക്കും
അന്തർദ്ദേശീയ പ്രശസ്തി നേടിയ 12 പ്രഭാഷകരാണ് ദ്വിദിന ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നത്
ബംഗളൂരു ആസ്ഥാനമായുള്ള വെഞ്ച്വർ ഡെവലപ്മെന്റ് ഇൻകുബേറ്ററായ സോഷ്യൽ ആൽഫ നടത്തുന്ന പിച്ചിംഗും കോൺക്ലേവിൽ ഉണ്ടാകും
രാജ്യത്തിന്റെ കാർഷിക വളർച്ചയ്ക്ക് സംഭാവന നൽകുന്ന നൂതന സാങ്കേതിക പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി റൂറൽ-അഗ്രിടെക് ഹാക്കത്തോണും സംഘടിപ്പിച്ചിട്ടുണ്ട്
രജിസ്ട്രേഷനായി: https://startupmission.in/rural_business_conclave/., സന്ദർശിക്കുക