ഇതാ സംരംഭകരുടേയും സാധാരണക്കാരന്റേയും സമ്പാദ്യകാര്യത്തിൽ പുതിയചില കാര്യങ്ങൾ കൂടി.
1. Pay your savings first
ഓരോ വ്യക്തിയും അവന്റെ സമ്പാദ്യശീലം വളർത്തുക എന്നതാണ് ബഫറ്റിന്റെ നിർദ്ദേശങ്ങളിൽ ആദ്യത്തേത്. സ്വന്തം സമ്പാദ്യത്തിന്റെ ഒരു ഭാഗം കൃത്യമായി മാറ്റിവച്ച ശേഷം മാത്രം ചെലവുകളിലേക്ക് കടക്കുക. സ്ഥിതിവിവരക്കണക്കനുസരിച്ച്, ഏറ്റവും സാമ്പത്തികമായി സുരക്ഷിതരായ ആളുകൾ സാമ്പത്തിക അച്ചടക്കം പാലിക്കുന്ന സാധാരണക്കാരാണ്. ഒരു ജോലിയിൽ പ്രവേശിച്ച് റിട്ടയർമെന്റ് എത്തും വരെ ഓരോ ഘട്ടത്തിലും, ലഭിക്കുന്ന ശമ്പളം കൃത്യമായി അവർ സേവിംഗ്സ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നു. ഇതിലൊന്നും അവർക്ക് ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ
നിർദ്ദേശം പോലും ലഭിക്കുന്നുമില്ല. ലക്ഷ്വറി ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്യൽ, ഹൈ റിസ്ക്ക് സാദ്ധ്യതയുള്ള നിക്ഷേപങ്ങൾ നടത്തൽ തുടങ്ങിയവയൊന്നിലും പെടാതെ അവർ സ്വന്തം സമ്പാദ്യം സേവ് ചെയ്യുന്നു. സാമ്പത്തിക അച്ചടക്കം നേരത്തെ പരിശീലിക്കുകയും പഠിച്ചെടുക്കുകയും ചെയ്യുന്നുണ്ട് ഇവരെന്നാണ് ബഫറ്റിന്റെ നിരീക്ഷണം.
2. ബ്രാൻഡുകളിൽ അമിതമായി പണം നിക്ഷേപിക്കുന്നത് അവസാനിപ്പിക്കുക
സേവിംഗ്സ് ഉപയോഗിച്ച് നിങ്ങൾ സ്വന്തമായി ഒരു വാഹനമോ ഒരു വീടോ വാങ്ങുകയെന്നതാണ് ബഫെറ്റിന്റെ രണ്ടാമത്തെ നിർദ്ദേശം. വീട് വാങ്ങുകയാണെങ്കിൽ, അധിക വരുമാനത്തിനും നികുതി ആനുകൂല്യങ്ങൾക്കും എളുപ്പത്തിൽ പുനർവിൽപ്പന നടത്താനോ സ്ഥിരമായോ പാർട്ട് ടൈം വാടകയ്‌ക്കോ നൽകാനോ കഴിയുന്ന ഒരു വീടും സ്ഥലവും തിരഞ്ഞെടുക്കുക. ഒരു ബുദ്ധിമാനായ സാമ്പത്തിക ഉപദേഷ്ടാവ് എപ്പോഴും 3 Fകളിൽ നിക്ഷേപം നടത്താനാണ് നിർദ്ദേശിക്കുക; ഫുഡ്ഡ്, ഫാഷൻ, ഫൺ എന്നിവയാണവയെന്നാണ് ബഫറ്റ് പറയുന്നത്.
3. ലോണുകളെടുക്കുമ്പോൾ ശ്രദ്ധ പുലർത്തുക
“നിങ്ങൾക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഉടൻ വിൽക്കേണ്ടിവരും,” ബഫറ്റ് പല അവസരങ്ങളിലും പറയുന്ന വാക്കുകളാണിവ. നിങ്ങളുടെ സമ്പാദ്യം ഏറ്റവും കൂടുതൽ പാഴാക്കാൻ ക്രെഡിറ്റ് കാർഡുകൾക്ക് കഴിയും. പണം നേരിട്ട് വിനിമയം ചെയ്യുന്നതാണ് നല്ല മാർഗ്ഗമെന്നാണ് ബഫറ്റിന്റെ അഭിപ്രായം. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽത്തന്നെ അധിക ചെലവു വരാതിരിക്കാനുള്ള കൃത്യമായ നിയന്ത്രണം ഇക്കാര്യത്തിൽ പിന്തുടരേണ്ടതുണ്ടെന്നും വാറൻ ബഫറ്റ് പറയുന്നു.
4. കടം വാങ്ങിയ പണം ഉപയോഗിച്ച്നി ക്ഷേപിക്കുമ്പോൾ സൂക്ഷിക്കുക
സെക്യൂരിറ്റികളിൽ നിക്ഷേപിക്കാൻ പണം കടം വാങ്ങുന്നതിനെതിരെ ബഫറ്റ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടം വാങ്ങി നിക്ഷേപം നടത്തുന്നത് നിങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.