സീരീസ് എ റൗണ്ടിൽ 8 ദശലക്ഷം ഡോളർ സമാഹരിച്ച് സ്പേസ്ടെക് സ്റ്റാർട്ടപ്പ് Bellatrix Aerospace
Inflexor Venture LLP, BASF വെഞ്ച്വർ ക്യാപിറ്റൽ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഫണ്ടിംഗ് റൗണ്ട്
കുറഞ്ഞ ചെലവിലും വേഗതയിലുമുള്ള ഉപഗ്രഹ വിക്ഷേപണം ലക്ഷ്യമിട്ട് 2015-ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് Bellatrix Aerospace
2022 അവസാനത്തോടെ വാണിജ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഈ ഫണ്ട് വിനിയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്
ബഹിരാകാശ ടാക്സികൾ പുറത്തിറക്കുകയും വാണിജ്യ ആവശ്യങ്ങൾക്കായി പ്രൊപ്പൽഷൻ സംവിധാനങ്ങൾ വികസിപ്പിക്കുകയും ചെയ്യും
ഒരു ഓർബിറ്റൽ ട്രാൻസ്ഫർ വെഹിക്കിൾ ഉപയോഗിച്ച് ഒന്നിലധികം മൈക്രോ-സാറ്റ്ലൈറ്റുകൾ വിക്ഷേപിക്കാൻ സാധിക്കുന്നവയാണ് സ്പേസ് ടാക്സികൾ
സ്പേസ് ടാക്സിയുടെ പ്രാരംഭ പതിപ്പായ പുഷ്പക്കിന് 600 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷിയുണ്ട്
കഴിഞ്ഞ മാസം കമ്പനി ഗ്രീൻ പ്രൊപ്പൽഷൻ സംവിധാനവും പരീക്ഷിച്ചിരുന്നു
Agnikul, Dhruva Space, Pixxel തുടങ്ങിയ സ്പേസ് ടെക് കമ്പനികളും ഈ മേഖലയിൽ സജീവമാണ്