സെപ്റ്റിക്ക് ടാങ്ക് ക്ലീനിംഗിനായി റോബോട്ടുകളെ വിന്യസിക്കാൻ ഒരുങ്ങി മദ്രാസ് IIT.
Manual സെപ്റ്റിക്ക് ടാങ്ക് ക്ലീനിംഗ് അവസാനിപ്പിക്കുകയാണ് ലക്ഷ്യം.
‘HomoSEP’ എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന്റെ പത്ത് യൂണിറ്റുകൾ ആദ്യം തമിഴ്നാട്ടിലും പിന്നീട് ഗുജറാത്തിലും മഹാരാഷ്ട്രയിലും വിന്യസിക്കും.
മദ്രാസ് IIT മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ദിവാൻഷു കുമാർ 2019-ലാണ് ഹോമോസെപ് ആദ്യമായി വികസിപ്പിച്ചത്.
ദിവാൻഷു കുമാറിന്റെ സ്റ്റാർട്ടപ്പായ Solinas Integrity Private ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് ഇപ്പോൾ ഹോമോസെപ് നിർമ്മിച്ചത്.
റോട്ടറി ബ്ലേഡ് മെക്കാനിസത്തിലൂടെ സെപ്റ്റിക് ടാങ്കുകളിലെ മാലിന്യങ്ങൾ ഏകീകരിക്കാനും സക്ഷൻ മെക്കാനിസം ഉപയോഗിച്ച് ഇവ പമ്പ് ചെയ്ത് കളയാനും കഴിയും
ഹോമോസെപ് സ്വന്തമായി പ്രവർത്തിപ്പിക്കാനുള്ള പ്രത്യേക പരിശീലനവും ശുചീകരണ തൊഴിലാളികൾക്ക് നൽകും.