Business Model, സംരംഭത്തിന് പ്രധാനം: JIFFY.Ai കോ ഫൗണ്ടർ Payeli Ghosh

ഒരു ബിസിനസ്സ് സംരംഭം എങ്ങനെ തുടങ്ങണമെന്നും അത് എങ്ങനെ വിജയകരമായി മുന്നോട്ടു കൊണ്ടുപോകണമെന്നും വിശദമാക്കുകയാണ് JIFFY.Ai കോ ഫൗണ്ടർ Payeli Ghosh. സത്യം കംപ്യൂട്ടേഴ്സിൽ തുടങ്ങി ഇൻഫോസിസിലടക്കം എത്തിയ തന്റെ യാത്രയെക്കുറിച്ച് പായേലി ഘോഷ് സംസാരിച്ചു. ഒരു സംരംഭകയാകുന്നതിൽ ഷോർട്ട്കട്ട്സ് ഒന്നുമില്ല, തുടർച്ചയായ പരിശ്രമം വേണം, അത് ഇന്നല്ലെങ്കിൽ നാളെ ഫലവത്താകും. പുതിയൊരു സംരംഭത്തിനായുള്ള ആശയത്തിലേക്കെത്തുന്നതു മുതൽ അനുഭവിക്കുന്ന frustration ഉണ്ട്. അതിനെ ഒരിക്കലും വിട്ടുകളയാതെ പിന്തുടരുക എന്നതാണ് പ്രധാനം. ചില സമയത്ത് നിങ്ങളുടെ കയ്യിൽ ആശയമുണ്ടാകും , പക്ഷേ ചുറ്റുമുള്ള സാഹചര്യങ്ങൾ ആ ആശയത്തെ വളർത്താൻ പര്യാപ്തമായിരിക്കില്ല. അത് കാര്യമാക്കേണ്ട, ശ്രമിച്ചുകൊണ്ടേയിരിക്കുക. ഉദാഹരണത്തിന് ആമസോൺ ചെറിയൊരു ബുക്ക് സെല്ലിംഗ് പ്ലാറ്റ്ഫോമായി തുടങ്ങിയതാണ്. ഇന്ന് അതിന്റെ വളർച്ച അത്ഭുതാവഹമാണ്.

കംഫേർട്ടബിൾ അല്ലാത്ത ഒന്നിനെ വെല്ലുവിളിക്കുകയാണ് ഒരു സംരംഭകൻ/സംരംഭക എപ്പോഴും ചെയ്യേണ്ടത്. രണ്ടാമതായി, ഏതൊരു ബിസിനസ്സ് നിങ്ങൾ തുടങ്ങുമ്പോഴും വ്യക്തമായ ഒരു ബിസിനസ്സ് മോഡൽ ഉണ്ടായിരിക്കുക എന്നതാണ്. ആശയം, വിപണി, വിവിധ ഘട്ടങ്ങൾ, എങ്ങനെ ഫണ്ടിംഗ് കണ്ടെത്തും തുടങ്ങി ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഒരു ബിസിനസ്സ് മോഡൽ. വിപണിയെക്കുറിച്ചുള്ള സമഗ്രമായ ഗവേഷണം ആവശ്യമാണ്. ഇതിനായി ആവശ്യമെങ്കിൽ ഇൻക്യുബേറ്റേഴ്സിന്റെ സഹായത്തോടെ മെന്റേഴ്സിൽ നിന്ന് പരിശീലനം നേടേണ്ടതായി വരും.

ബിസിനസ്സ് മോഡൽ പോലെത്തന്നെ ഫിനാൻഷ്യൽ പ്ലാനിംഗും വളരെ പ്രധാനമാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, സ്ത്രീസംരംഭകർ ഒരിക്കലും കൃത്യമായ ഫിനാൻഷ്യൽ പ്ലാനിംഗിന് തയ്യാറാകുന്നില്ല. ബിസിനസ്സിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടങ്ങളെ മനസ്സിലാക്കുകയും തരണം ചെയ്യുകയും ചെയ്യണമെങ്കിൽ ഫിനാൻഷ്യൽ പ്ലാനിംഗുണ്ടായിരിക്കണം. ലഭിക്കുന്ന സമ്പാദ്യത്തിന്റെ ഓരോ പങ്കും വിവേകപൂർവ്വം വിനിയോഗിക്കേണ്ടതുണ്ട്. ശരിയായ പാർട്ട്നേഴ്സിനെ കണ്ടെത്തുകയെന്നത് വളരെ പ്രധാനമാണ്. ഫണ്ടിംഗ് അല്ലെങ്കിൽ മികച്ച നിക്ഷേപകരെ കണ്ടെത്തുന്ന ബിസിനസ്സ് സ്കെയ്ലിംഗ് ഘട്ടവും നിർണ്ണായകമാണ്. സോഫ്റ്റ് വെയർ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങളിൽ cloud computing, patent തുടങ്ങിയ ഘടകങ്ങളിൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് Payeli Ghosh വ്യക്തമാക്കി

കേരള ഇന്നവേഷൻ വീക്കിന്റെ ഭാഗമായി channeliam.com, കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് സംഘടിപ്പിച്ച She Power 3.0 യിൽ സംസാരിക്കുക ആയിരുന്നു Payeli Ghosh. കൂടുതലറിയാൻ ഈ വീഡിയോ കാണുക

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version