ഗ്ലോബൽ സ്റ്റാർട്ടപ് ഇക്കോസിസ്‌റ്റം റിപ്പോർട്ടിലെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ. അഫോഡബിൾ ടാലന്റ്‌ വിഭാഗത്തിലാണ് കേരളം ഏഷ്യയിൽ ഒന്നാംസ്ഥാനത്തെത്തിയത്. Startup Genome, Global Entrepreneurship നെറ്റ്‌വർക്ക് എന്നിവ സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് കേരളത്തിന് നേട്ടമുള്ളത്. ലണ്ടൻ ടെക് വീക്ക് 2022 ന്റെ പശ്ചാത്തലത്തിലാണ് ഗ്ലോബൽ സ്റ്റാർട്ടപ് ഇക്കോസിസ്‌റ്റം റിപ്പോർട്ട് പുറത്തിറക്കിയത്. 280 സ്റ്റാർട്ടപ് ഇക്കോസിസ്റ്റങ്ങളും 30 ലക്ഷത്തിലേറെ സ്റ്റാർട്ടപ്പുകളെയുമാണ്‌ റിപ്പോർട്ടിൽ പരിഗണിച്ചത്‌.2020-ൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ഗ്ലോബൽ സ്റ്റാർട്ടപ് ഇക്കോസിസ്‌റ്റം റിപ്പോർട്ടിൽ, കേരളം ഏഷ്യയിൽ 5-ാം സ്ഥാനത്തും ലോകത്തിൽ 20-ാം സ്ഥാനത്തുമായിരുന്നു.


സാങ്കേതിക പ്രതിഭകളെ നിയമിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള കഴിവാണ് റാങ്കിംഗ് അളക്കുന്നത്.നിക്ഷേപം, വാണിജ്യബന്ധങ്ങൾ, വിപണിശേഷി, വിഭവ ആകർഷണം എന്നിവയും പരിഗണിക്കപ്പെട്ടു.പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകൾക്കുള്ള സർക്കാർ പിന്തുണയും ആകർഷകമായ പ്രോത്സാഹനങ്ങളും സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം തഴച്ചുവളരാൻ സഹായിച്ചതായി റിപ്പോർട്ട് പറയുന്നു.വെഞ്ച്വർ നിക്ഷേപങ്ങൾ ഏറ്റവുമധികം ലഭിച്ച വിഭാഗത്തിൽ മൂന്നാം സ്ഥാനവും കേരളത്തിന് ലഭിച്ചു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version